Latest NewsSports

ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് വിരാട് കോഹ്ലി രംഗത്ത്

ആന്റിഗ്വ: ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നാളെ ആരംഭിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിന്റെ ആസ്വാദനത്തില്‍ ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്. ശരിയായ നീക്കമാണിത്. ടെസ്റ്റ് മത്സരങ്ങള്‍ കൂടുതല്‍ വാശിയുള്ളതാകും. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ടെസ്റ്റ് മത്സരങ്ങളുടെ പ്രാധാന്യം വർധിച്ചു. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാകുമ്പോള്‍ സമനിലകള്‍ക്കായുള്ള പോരാട്ടം പോലും കടുത്തതാകും. വെല്ലുവിളികള്‍ ഏറ്റെടുക്കാനും വിജയം നേടാനും താരങ്ങള്‍ക്കിത് അവസരമാണിതെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button