Latest NewsIndia

അന്ന് അമിത് ഷായെ ജയിലിലാക്കിയത് ആഭ്യന്തര മന്ത്രി ചിദംബരം ; ഇന്ന് അതേ സ്ഥാനത്ത് അമിത് ഷാ,​ അറസ്റ്റ് ഒഴിവാക്കാന്‍ ചിദംബരത്തിന്റെ നെട്ടോട്ടം

എന്നാല്‍ ഇതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അമിത് ഷായെ വെറുതേവിട്ടു.

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പി.ചിദംബരം സൊഹ്‌റാബുദീന്‍ ഷെയ്ഖ് കേസില്‍ അമിത്ഷായെ അറസ്റ്റുചെയ്തിരുന്നു. സൊഹ്‌റാബുദിന്‍ ഷെയ്ഖ്, ഭാര്യ, സുഹൃത്ത് എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് ഗുജറാത്തില്‍ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറിവോടെയാണെന്നാായിരുന്നു സി.ബി.ഐയുടെ ആരോപണം. എന്നാല്‍ ഇതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അമിത് ഷായെ വെറുതേവിട്ടു.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവവര്‍ത്തിക്കുന്ന ലഷ്‌കറെ തൊയിബ അംഗമെന്ന് ആരോപിക്കപ്പെട്ട സൊറാഹ്ബുദീനെയും ഭാര്യ കൗസര്‍ബിയെയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദില്‍ നിന്ന്, ഗുജറാത്ത് എ.ടി.എസ് തട്ടിക്കൊണ്ടുപോയെന്നും, 2005 നവംബറില്‍ സൊഹ്‌റാബുദീനെ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും ഭാര്യ കൗസര്‍ബിയെ ചുട്ടെരിച്ചുവെന്നുമായിരുന്നു കേസ്. ഇതിൽ യാതൊരു പങ്കുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വിരോധം വെച്ചാണ് അമിത് ഷായെ യുപിഎ ഗവണ്മെന്റ് വേട്ടയാടിയതെന്നത് പരസ്യമായ രഹസ്യമാണ്.

ഏറ്റുമുട്ടല്‍ കൊലയ്ക്ക് ദൃക്‌സാക്ഷിയും സൊഹ്‌റാബുദീന്റെ കൂട്ടാളിയുമായ തുള്‍സിറാമും 2006 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ ഏതാനും പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത് ആസൂത്രണം ചെയ്‌തെന്നായിരുന്നു ആരോപണം. 2010 ജൂലായില്‍ സി.ബി.ഐ ഷായെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തിനുശേഷം സുപ്രീം കോടതിയാണ് ജാമ്യം നല്‍കിയത്. ഗുജറാത്തില്‍ കടക്കരുതെന്ന നിബന്ധനയോടെയായിരുന്നു അത്.

എന്നാല്‍ നിഷ്പക്ഷ വിചാരണയ്ക്കായി’ 2012 സെപ്റ്റംബറില്‍ സൊഹ്‌റാബുദീന്‍ കേസ് സി.ബി.ഐയുടെ അപേക്ഷ പ്രകാരം തന്നെ മുംബയിലേക്കു മാറ്റുകയായിരുന്നു. ഷായ്‌ക്കെതിരെ കേസില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി 2014 ഡിസംബര്‍ 30ന് മുംബയിലെ സി.ബി.ഐ കോടതി കേസ് തള്ളിയിരുന്നു. ഈ വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും 2016ല്‍ തള്ളുകയായിരുന്നു.

അതേ സമയം അതേസമയം ഇന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം തന്റെ അറസ്റ്റ് ഒഴിവാക്കാനായി നെട്ടോട്ടത്തിലാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ലിസ്റ്റ് ചെയ്‌ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ വരാത്ത സാഹചര്യത്തില്‍ സി.ബി.ഐയ്ക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസങ്ങളൊന്നുമില്ല.ഒളിവില്‍ പോയ ചിദംബരത്തെ കണ്ടെത്താനായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. നാല് തവണ ചോദ്യം ചെയ്യാനായി സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനാവാത്തതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിനായി ചിദംബരത്തെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനായി ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ സി.ബി.ഐ നാല് തവണ എത്തിയിരുന്നു. അദ്ദേഹത്തെ കണ്ടെത്താനാകാതെ നാല് തവണയും സി.ബി.ഐയ്ക്ക് മടങ്ങേണ്ടി വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button