KeralaLatest News

ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കും കഴിയും; പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനമെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: പ്രളയം തുടര്‍ക്കഥയാവുമ്പോള്‍ മാറേണ്ടത് പരിസ്ഥിതിയോടുള്ള സമീപനങ്ങളാണെന്ന് നടന്‍ മോഹന്‍ലാല്‍. ബ്ലോഗിലൂടെയാണ് പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം പങ്കുവെച്ചത്. രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നാം മാറേണ്ടതുണ്ടെന്നും, പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കുറിച്ചു. മഴ പെയ്ത് മണ്ണിടിഞ്ഞു കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിന് മുമ്പ് ആധുനിക ശാസ്ത്ര സംവിധാവും കൃത്യമായ പ്ലാനിംഗും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് അവരെ മാറ്റാന്‍ സാധിക്കില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒറീസയ്ക്ക് സാധിക്കുമെങ്കില്‍ നമുക്കും സാധിക്കുമെന്ന് അദ്ദേഹം കുറിച്ചു.

ALSO READ:ശാസ്ത്രജ്ഞരെ ഭീതിയിലാഴ്ത്തി തമോഗര്‍ത്തത്തില്‍ നിന്നും പുറത്തേയ്ക്ക് വരുന്നത് ഇന്‍ഫ്രാറെഡ് മിന്നലുകള്‍

‘ഒരു വര്‍ഷം മുന്‍പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധമുള്ള നമുക്ക് മറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. വെയില്‍ വന്ന് പരന്നു കഴിഞ്ഞതോടെ നാം പ്രളയത്തെ മറന്നു. പ്രളയകാലത്തെ മനുഷ്യബന്ധങ്ങള്‍ അഴിഞ്ഞു. വീടു തകര്‍ന്നവരും സ്ഥലം നഷ്ടപ്പെട്ടവരുമായ പലരും അതേ അവസ്ഥയില്‍ തുടര്‍ന്നു. തല്‍ക്കാലം നിര്‍ത്തിവച്ച മലയിടിക്കലും പാറപൊട്ടിക്കലും പൂര്‍വ്വാധികം ഉഷാറായി തുടര്‍ന്നു. ഉയരങ്ങളില്‍ കൂടുതല്‍ കൂടുതല്‍ തണ്ണീര്‍ത്തടങ്ങളുണ്ടായി. രാഷ്ട്രീയക്കാര്‍ പതിവ് പഴിചാരലുകള്‍ പുനരാരംഭിച്ചു. കേരളം പഴയതുപോലെ ആയി. നാം മറന്നെങ്കിലും പ്രകൃതി ഒന്നും മറന്നിരുന്നില്ല. പ്രകൃതിയുടെ ചുമരിലെ കലണ്ടറും ഓര്‍മ്മയും ഏറെ കൃത്യമായിരുന്നു. കഴിഞ്ഞ പ്രളയം കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ കൊടും മഴപെയ്തു. കേരളം കാലാവസ്ഥ പ്രകാരം അപകടകരമായ ഒരിടമാവുകയാണോ? ആണെങ്കില്‍ അത് നമ്മെ ഭയപ്പെടുത്തേണ്ടതും ചിന്തിപ്പിക്കേണ്ടതുമായ കാര്യമാണ്,” മോഹന്‍ലാല്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങളെ ആര്‍ക്കും പൂര്‍ണ്ണമായി ചെറുക്കാന്‍ സാധിക്കില്ലയെങ്കിലും ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് നമുക്ക് അവയെ മുന്‍കൂട്ടിയറിയാനും ഒരുക്കങ്ങള്‍ നടത്താനും സാധിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഒറീസ്സ അതിനൊരു ഉദാഹരണമാണെന്നും ചൂണ്ടികാട്ടി. ”ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? എന്നും അദ്ദേഹം ചോദിക്കുന്നു.

ALSO READ: കെവിന്‍ കൊലക്കേസ്; ചാക്കോ ജോണിനെ വെറുതെ വിട്ടതിന്റെ കാരണം ഇതാണ്

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും വീടു വെച്ചു കൊടുക്കാനും മോഹന്‍ലാല്‍ തയ്യാറായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ അടിയന്തിരസഹായമായി നല്‍കിയ മോഹന്‍ലാല്‍, വീടു വെച്ചു കൊടുക്കാനും തീരുമാനിച്ചിരുന്നു. പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ട അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് അടിയന്തിര സഹായം നല്‍കിയതിനൊപ്പം കുട്ടികളുടെ വിദ്യഭ്യാസം മോഹന്‍ലാല്‍ ഏറ്റെടുത്തത് അടുത്തിടെ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button