Latest NewsIndia

ചിദംബരത്തിന്റെ അറസ്റ്റ് ശരിയാണെന്ന് സൂചന നല്‍കി രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ട്വീറ്റിലൂടെ ശശി തരൂര്‍ എം.പിയുടെ ഒളിയമ്പ്

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തിനെതിരായ നടപടിയെ
ശരിയാണെന്ന് സൂചന നല്‍കി രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ട്വീറ്റിലൂടെ ശശി തരൂര്‍ എം.പിയുടെ ഒളിയമ്പ് . ചിദംബരത്തിന്റെ അറസ്റ്റ് സംബന്ധിച്ച് തരൂര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ, ശശി തരൂര്‍ എംപിയുടെ ട്വീറ്റിലുള്ള വാക്കാണ് അധികം കേട്ടുപരിചയമില്ലാത്ത -ഷാഡിന്‍ഫ്രോയ്ഡ് (schadenfreude).. മലയാളത്തിലുള്ള അര്‍ഥം മറ്റൊരാളുടെ ദുര്യോഗത്തില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥ. എല്ലാറ്റിനുമൊടുവില്‍ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമായിരുന്നു രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള ട്വീറ്റ്.

Read More :പി ചിദംബരത്തിന് പിന്നാലെ ചിദംബരത്തിന്റെ ഭാര്യയ്ക്കും മകൻ കാര്‍ത്തിക്കും തിരിച്ചടി, മുന്‍കൂര്‍ ജാമ്യമില്ല

ഇന്നലെ രാത്രി വൈകിയാണ് ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട മുന്‍ ധനമന്ത്രി പി.ചിദംബരത്തെ അറസ്റ്റു ചെയ്തത്. പൂട്ടിയിട്ട വീടിന്റെ മതില്‍ ചാടികടന്ന് സിബിഐ അകത്തുകയറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button