Latest NewsInternational

വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നിറങ്ങിയിരുന്നത് പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ്; ഹോട്ടല്‍ മുറിയിലും വീട്ടിലും കാറിലും അധ്യാപികയുമായി സെക്സ്: ഒടുവില്‍ അധ്യാപിക പിടിയിലായപ്പോള്‍

അലബാമ•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിടുന്ന മുന്‍ അലബാമ ഹൈസ്കൂള്‍ അധ്യാപികയെ പുറത്താക്കി. ഇരയായ വിദ്യാര്‍ത്ഥി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി.

ഇപ്പോള്‍ 31 വയസുകാരിയായ കോര്‍ട്ട്നി വലേസ് 2016 ലാണ് അറസ്റ്റിലായത്. 19 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥിയുമായി ഒരു സ്കൂള്‍ ജീവനക്കാരി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലാകുമ്പോള്‍ വലേസ് ഗ്രീന്‍സ്ബോറോ ഹൈസ്കൂളിലെ സയന്‍സ് അധ്യാപികയായിരുന്നു.

17 കാരനായ വിദ്യാര്‍ത്ഥിയുമായാണ് വലേസ് ബന്ധപ്പെട്ടതെന്ന് ഹേല്‍ കൌണ്ടി ജില്ലാ അറ്റോണി ജനറല്‍ മൈക്കല്‍ ജാക്സന്‍ പറഞ്ഞു. വാലേസും വിദ്യാര്‍ത്ഥിയും തമ്മില്‍ വദന സുരതത്തിലും യോനി ലൈംഗികതയിലും ഏര്‍പ്പെട്ടതായി കോടതി രേഖകള്‍ പറയുന്നു.

ALSO READ: പതിനഞ്ചുകാരിയുമായി ഓറല്‍ സെക്സ്; വിവാഹിതയായ അധ്യാപിക പിടിയില്‍

മേരിലാന്‍ഡ് സ്വദേശിയായ വലേസ് കഴിഞ്ഞ 15 വര്‍ഷമായി അലബാമയിലാണ് താമസം. അലബാമ സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സയന്‍സ് ബിരുദധാരിയാണ് വലേസ്.

തിങ്കളാഴ്ച വലേസിന്റെ കേസ് ഹേല്‍ കൌണ്ടി ജഡ്ജ് കോളിന്‍സ് പെറ്റവേ വിചാരണയ്ക്ക് എടുത്തെങ്കിലും ഇരയായ വിദ്യാര്‍ത്ഥി കോടതിയില്‍ ഹാജരായില്ല. അദ്ദേഹം കേസുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് ജാക്സണ്‍ പറഞ്ഞു. തുടര്‍ന്നാണ് അധ്യാപികയെ ഡിസ്മിസ്‌ ചെയ്യാന്‍ തീരുമാനമെടുത്ത്.

വിദ്യാര്‍ത്ഥിയുമായി തന്റെ വീട്ടില്‍ വെച്ചും ഹോട്ടല്‍ മുറിയില്‍ വെച്ചും കാറിനുള്ളില്‍ വെച്ചും വല്ലന്‍സ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നാണ് വിവരം. പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെന്ന് വീട്ടില്‍ പറഞ്ഞ് കുട്ടി പലപ്പോഴും അധ്യാപികയെ കാണാന്‍ പോയിരുന്നതത്രെ. വിവരമറിഞ്ഞ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 2016ല്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button