KeralaLatest News

സിപിഎം പ്രതികാര നടപടി അവസാനിപ്പിക്കുന്നില്ല, യുഡിഎഫിനു വോട്ട് ചെയ്‌തത്‌ തെറ്റ്; പി.കെ.രാഗേഷിന് പിടി വീണു

കണ്ണൂർ: പ്രതികാര നടപടികൾ അവസാനിപ്പിക്കാതെ സിപിഎം മുന്നോട്ട്. മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരെയാണ് ഇപ്പോൾ പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.

ALSO READ: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചന : അഡ്വ.പി.എസ് ശ്രീധരൻ പിള്ള

സ്ഥലം മാറ്റൽ നടപടിയാണ് രാഗേഷിനെതിരെ കൈക്കൊണ്ടിരിക്കുന്നത്. കണ്ണൂർ ജില്ലാ സഹകരണബാങ്കിലെ അക്കൗണ്ടന്റായ രാഗേഷിനെ മലയോരത്തെ പേരാവൂർ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. കാലാവധി ശേഷിക്കാൻ ഒരു വർഷം മാത്രം ശേഷിക്കേ കണ്ണൂർ കോർപറേഷൻ പിടിച്ചെടുക്കാൻ മേയർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 26ന് എതിരെ 28 വോട്ടുകൾക്കാണ് പാസായത്. ഇതോടെ കോർപറേഷൻ ഭരണം എൽഡിഎഫിന് കൈവിട്ടു.

ALSO READ: മദ്യലഹരിയില്‍ പോലീസിന്റെ വയര്‍ലെസ് സെറ്റ് മോഷ്ടിച്ചു; ഒടുവില്‍ യുവാക്കള്‍ പിടിയിലായതിങ്ങനെ

27, 27 എന്നതായിരുന്നു കോർപറേഷനിലെ എൽഡിഎഫ്, യുഡിഎഫ് കക്ഷിനില. പി.കെ.രാഗേഷിന്റെ പിന്തുണയിലാണു കോർപറേഷൻ എൽഡിഎഫ് ഭരിച്ചിരുന്നത്. രാഗേഷിന്റെ പിന്തുണ ഉറപ്പാക്കിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button