Latest NewsInternational

തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

 

ദുബായ്: ചെക്ക് കേസിനെ തുടര്‍ന്ന് അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടലാണ് മോചനത്തിന് സഹായിച്ചത്. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് തുഷാറിന് ജാമ്യം അനുവദിച്ചത്. ഇന്ന് ജാമ്യം ലഭിക്കാത്ത പക്ഷം ഞായറാഴ്ച വരെ ജയിലില്‍ കഴിയേണ്ടി വരുമെന്നതിനാലാണ് അടിയന്തര ഇടപെടല്‍ നടത്തിയത്. വെള്ളാപ്പള്ളിയുടെ അഭ്യര്‍ഥന പ്രകാരമാണ് വിഷയത്തില്‍ യൂസഫലി ഇടപെട്ടതെന്നാണ് സൂചന.

ALSO READ: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചന : അഡ്വ.പി.എസ് ശ്രീധരൻ പിള്ള

ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങുന്നത്. ജയിലില്‍ നിന്നും ഉടന്‍ അജ്മാനിലെ ഹോട്ടലിലേക്ക് തുഷാര്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ എത്രതുകയാണ് ജാമ്യത്തുകയായി കെട്ടിവച്ചത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ പാസ്‌പോര്‍ട് പിടിച്ചു വെച്ചു എന്നതടക്കമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജാമ്യം അനുവദിച്ചപ്പോള്‍ എന്തൊക്കെ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചതെന്നടക്കമുള്ള വിവരങ്ങളും പുറത്ത് വരാനുണ്ട്.

അതേസമയം തുഷാറിനെതിരെ പരാതി നല്‍കിയ നാസിര്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മതിലകം പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയായിരുന്നു പരിശോധന നടത്തിയത്.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ ഊര്‍ജിത ശ്രമങ്ങള്‍; ജാമ്യത്തിനായി യുസഫലി ഇടപെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button