Latest NewsIndia

മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ എന്‍ വി രമണ, അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

ALSO READ: തുഷാര്‍ വെള്ളാപ്പള്ളിയ്ക്കു വേണ്ടി മുഖ്യമന്ത്രി പിണറായി ഇടപെട്ടതോടെ പുറത്തുവന്നത് പിണറായി-ബിജെപി അവിശുദ്ധകൂട്ടുകെട്ട് : ആരോപണവുമായി വി.എം.സുധീരന്‍

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ – ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിന്മേലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. മുത്തലാഖ് നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

ALSO READ: ഗതികേടുകൊണ്ടാണ് തുഷാറിനെതിരെ കേസുകൊടുത്തത്; അനുഭവിച്ച യാതനകള്‍ തുറന്ന് പറഞ്ഞ് നാസിലിന്റെ മാതാവ്

മുസ്ലീം സമുദായത്തില്‍ ഭാര്യയുമായി വിവാഹമോചനം നേടാന്‍ ഭര്‍ത്താവിന് തലാഖ് എന്ന് മൂന്ന് വട്ടം ചൊല്ലിയാല്‍ മതിയെന്ന ചട്ടമാണ് മുത്തലാഖ് നിയമത്തിലൂടെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ജൂലൈ 30നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസ്സായത്. ഭാര്യയെ മുത്തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്നതടക്കമുള്ള ശിക്ഷാവിധികളാണ് പുതിയ നിയമം അനുശാസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button