Latest NewsIndia

നോട്ടുനിരോധനം: അനധികൃത പണമിടപാട് നടത്തിയ ഉദ്യോഗസ്ഥർക്ക് സംഭവിച്ചത് ഇത്

ന്യൂഡല്‍ഹി: നോട്ടുനിരോധന കാലത്ത് അനധികൃത പണമിടപാട് നടത്തിയ കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് നാലു വർഷം തടവ്. ഡല്‍ഹി കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

ALSO READ: പിടി വീഴും; സെപ്തംബർ 1 മുതൽ വാഹനമുപയോഗിക്കുന്നവർ തീർച്ചയായും ഈ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക

10.51 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്തെന്ന് തെറ്റായി കാണിക്കുകയും അനധികൃതമായി ഇത്രയും തുക മാറ്റി നല്‍കുകയും ചെയ്തിരുന്നു. ഈ കേസിലാണ് നാലുവര്‍ഷത്തെ തടവ് വിധിച്ചത്. പ്രതികള്‍ക്ക് നാലുലക്ഷം രൂപ വീതം പിഴയും ചുമത്തി.

രമാ നന്ദ് ഗുപ്ത, ഭുവനേഷ് കുമാര്‍ ജുല്‍ക, ജതീന്ദര്‍ വീര്‍ അറോറ എന്നീ മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് നാലുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് പ്രത്യേക ജഡ്ജ് രാജ് കുമാര്‍ ചൗഹാന്‍ ശിക്ഷിച്ചത്.

ALSO READ: തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

സെക്ഷന്‍ 409 (കുറ്റകരമായ നിയമലംഘനം), സെക്ഷന്‍ 120 ബി (കുറ്റകരമായ ഗൂഢാലോചന), 471 (വ്യാജരേഖ ശരിക്കുള്ള രേഖയായി ഉപയോഗിച്ചു), 477 എ (അക്കൗണ്ടുകളില്‍ കള്ളം കാണിച്ചു) എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയത്. പരമാവധി ശിക്ഷയായി ജീവപര്യന്തം തടവ് ചുമത്താന്‍ കഴിയുന്ന കുറ്റങ്ങളാണിവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button