Latest NewsIndia

വെള്ളപ്പൊക്കമൊഴിഞ്ഞപ്പോള്‍ ഈ ജില്ലയില്‍ പെട്ടുപോയത് 52 മുതലകള്‍

വഡോദര: ഗുജറാത്തില്‍ അടുത്തിടെ വെള്ളപ്പൊക്കത്തിന്റെ പിടിയിലായ വഡോദര ജില്ലയില്‍ നിന്ന് രക്ഷപ്പെടുത്തിയത് 52മുതലകളെ. വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവയെ കണ്ടെത്തി രക്ഷിച്ചത്.

വന്യജീവി എസ്.ഒ.എസ്, ഗുജറാത്ത് സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂരറ്റി ടു അനിമല്‍സ് എന്നിവയുമായി സഹകരിച്ച് ജില്ലാ വനംവകുപ്പായിരുന്നു മുതലകളെ രക്ഷപ്പെടുത്തി മോചിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കൈമാറുന്നതിനായി ജില്ലയില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനവുമൊരുക്കിയിരുന്നു.

വെള്ളമിറങ്ങാന്‍ തുടങ്ങിയതോടെ മുതലകള്‍ മറ്റ് ജലാശയങ്ങളിലേക്ക് കുടിയേറുകയാണെന്ന് വഡോദര റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിധി ഡേവ് പറഞ്ഞു. രക്ഷപ്പെടുത്തിയ മുതലകളെല്ലാം വിശ്വാമിത്രി നദിയിലേക്ക് തിരികെ വിട്ടയച്ചിട്ടുണ്ട്, അവരുടെ സ്വാഭാവിക ആവാസ കേന്ദ്രമാണതെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയിലെ കരേലിബാഗ് പ്രദേശത്തിനടുത്തുള്ള ചേരികളില്‍ നിന്ന് 16 അടി നീളമുള്ള ഒരു ഭീമന്‍ മുതലയെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യമാണ് ഗുജറാത്തില്‍ കനത്ത മഴ കാരണം
മിക്കിയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പ്രളയ സമാനമായ സാഹചര്യമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button