KeralaLatest News

മുന്‍ കേന്ദ്ര ധനമന്ത്രിയുടെ വിയോഗം; മുഖ്യമന്ത്രി പിണറായി വിജയന് പറയാനുള്ളത്

തിരുവനന്തപുരം: മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്ന് 12.30 ഓടെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്ലിയെന്ന് മുഖ്യമന്ത്രി കുറിച്ചു. നിയമപാണ്ഡിത്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്ബത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്ലിയെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം : തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി കെ.ടി.ജലീല്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിഭിന്നമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുകയും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. നിയമപാണ്ഡിത്യം പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സഹായമായി. രാഷ്ട്രീയ-സാമ്ബത്തിക കാര്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ പാടവമുണ്ടായിരുന്നു. ബിജെപി രാഷ്ട്രീയത്തിലെ വേറിട്ട മുഖമായിരുന്നു ജെയ്റ്റ്‌ലി.

READ ALSO: വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കുതിച്ച് പി വി സിന്ധു

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യം കണ്ട കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ അന്ന് ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലിയെയായിരുന്നു.കേരളത്തിന്റെ സവിശേഷതകളെക്കുറിച്ച്‌ അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദു:ഖം പങ്കിടുന്നു.

https://www.facebook.com/PinarayiVijayan/posts/2456965877728561

shortlink

Related Articles

Post Your Comments

Related Articles


Back to top button