KeralaLatest News

അഭിഭാഷകനായിട്ട് എന്ത് കാര്യം തലച്ചോറില്ല.. തുഷാര്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അഭിഭാഷകനായിട്ട് എന്ത് കാര്യം തലച്ചോറില്ല.. തുഷാര്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ അറസ്റ്റിലായപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ശ്രമിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായകരമായ ഒരു നിലപാടെടുത്തപ്പോഴാണ് ശ്രീധരന്‍ പിള്ള മറിച്ചൊരു സമീപനം സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Read Also :തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് വഴിവെച്ചത് രാഷ്ട്രീയം നോക്കാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി : എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് പുറത്തുവിട്ട കുറിപ്പ് വൈറലാകുന്നു

ലുലു ഗ്രൂപ്പ് മേധാവി എംഎ യുസഫലി ഇടപെട്ടാണ് തുഷാറിന്റെ മോചനം സാധ്യമാക്കിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂസഫലി മുന്‍കൈയെടുത്താണ് എല്ലാം ചെയ്തത്. അദ്ദേഹത്തിന്റെ അഭിഭാഷക സംഘം അജ്മാനിലെത്തി മോചനം സാധ്യമാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തുഷാറിനായി ഇടപെട്ടു. ഇതൊരു കള്ളക്കേസാണ് എന്നു ബോധ്യപ്പെട്ടതിനാലാണ് ഇവരുടെയെല്ലാം ഇടപെടലുണ്ടായതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read Also : തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചന, തുഷാറിന്‍റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ആ സമയത്ത് ദുബായില്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ എംബസി ഉദ്യോഗസ്ഥരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വിളിച്ച് അറിയിച്ചിരുന്നു. ശ്രീധരന്‍ പിള്ള ഇക്കാര്യത്തില്‍ മാന്യതയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button