Festivals

വിനായക ചതുർഥി; പൂജാവിധികള്‍ ഇവയാണ്

മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് വിനായക ചതുര്‍ത്ഥി ദിനത്തിൽ നടക്കുന്നത്.

ALSO READ: ഗണേശ ചതുര്‍ത്ഥി എത്തി; പത്ത് ദിവസം നീളുന്ന ആഘോഷങ്ങളുടെ പിന്നിലെ കഥ ഇതാണ്

ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുന്നതിനൊപ്പം മോദകം തയ്യാറാക്കി പൂജ ചെയ്ത് ഗണപതിക്ക് സമര്‍പ്പിക്കും. മണ്ണ് കൊണ്ട് നിര്‍മിച്ച വിഗ്രഹത്തില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹമാണ് പുഴയിലോ കടലിലോ നിമജ്ഞനം ചെയ്യുന്നത്. ഘോഷയാത്രകളോടെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അവസാനിക്കുന്നു.

ALSO READ: വിനായക ചതുര്‍ത്ഥി..ഗണേശപ്രീതിക്ക് അത്യുത്തമം, വ്രതം നോറ്റാല്‍ അനേകഫലം..

ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button