Festivals

ഗണപതി ബപ്പയുടെ അനുഗ്രഹത്തിനായി

ശുഭകരമാകണെമെന്ന് നമ്മളാഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കൊക്കെ തുടക്കമാകുന്നത് ഗണപതി ബപ്പയെ പ്രസാദിപ്പിച്ചുകൊണ്ടായിരിക്കും.

‘ഗണപതി ബപ്പ മോറിയ മംഗള മൂര്‍ത്തി മോറിയ’
‘ഗണപതി ബപ്പ മോറിയ മംഗള മൂര്‍ത്തി മോറിയ’

വിനായക ഭഗനാനോടുള്ള ഭക്തരുടെ കടുത്ത ആരാധനയുണര്‍ത്തുന്ന പ്രാര്‍ത്ഥനയാണ് ഇത്. ഒത്തൊരുമിച്ച് ഒരേ കണ്ഠങ്ങളിന്‍ നിന്ന് ഈ പ്രാര്‍ത്ഥന ഉയരുമ്പോള്‍, ഉയര്‍ന്ന ശബ്ദമായി അത് നമ്മളിലേക്ക് കടന്ന് വരുമ്പോള്‍ എതൊരാളും ഭക്തിയില്‍ അലിയും. ശുഭകരമാകണെമെന്ന് നമ്മളാഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കൊക്കെ തുടക്കമാകുന്നത് ഗണപതി ബപ്പയെ പ്രസാദിപ്പിച്ചുകൊണ്ടായിരിക്കും. മനസില്‍ വിഘ്നേശ്വരനെ പ്രതിഷ്ഠിച്ച് സര്‍വ്വ തടസ്സങ്ങളും നീക്കി തരണമേയെന്ന് ഹൃദയം തുറന്ന് പ്രാര്‍ത്ഥിച്ച് നിലത്ത് ഒരു നാളികേരം ഉടച്ചിട്ടായിരിക്കും നമ്മള്‍ മംഗളകാര്യങ്ങള്‍ക്ക് തുടക്കമിടുന്നത്.

എല്ലാ വിഘ്നങ്ങളേയും അകറ്റി സര്‍വ്വ ഐശ്വര്യങ്ങളും മാനവരില്‍ നിറക്കുന്നവനാണ് വിനായക ഭഗവാന്‍. വിനായകന്റെ നടക്കലെത്തി കൈകള്‍ രണ്ടും ചെവികളില്‍ പിടിച്ച് എത്തമിടുന്നത് ഗണപതിബപ്പയ്ക്ക് വലിയ ഇഷ്ടമാണ്. പാപങ്ങളൊക്കെ ക്ഷമിക്കണെ എന്ന നമ്മുടെ അഭ്യര്‍ത്ഥനയാണ് ഈ ഏത്തമിടല്‍. ഇങ്ങനെ ചെയ്താല്‍ ബപ്പ ശിപ്രപ്രസാദം അരുളുമെന്നാണ് പറയപ്പെടുന്നത്.

ശിവപാര്‍വ്വതിമാരുടെ അരുമ മകനായ വിനായക ഭഗവാന്റെ ജന്മദിനമായ വിനായക ചതുര്‍ത്ഥിയില്‍ വിഘ്നേശ്വരനെ പ്രസാദിപ്പിക്കാനായി നമുക്കേവര്‍ക്കം ഒരുങ്ങാം. വിനായക ഭഗവനെ പ്രസാദിപ്പിച്ച് സര്‍വ്വ ഐശ്വരങ്ങളും നമ്മളില്‍ നിറയ്ക്കാം.

ഗണപതിബപ്പയ്ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണവസ്തുവിനെക്കുറിച്ച് ഗണപതിയെ ആരാധിക്കുന്ന ഏവരും അറിഞ്ഞിരിക്കേണ്ടതാണ്.

മോദകം

ഇത് ബുധനാഴ്ച ദിവസം ഗണപതിയെ പൂജിച്ചു ഗണപതിയ്ക്ക് സമര്‍പ്പിക്കുന്നത് ഏറെ നല്ലതാണ്. ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ പറ്റിയ ഒരു വഴിയാണിത്.

സിന്ദൂരം

ബുധനാഴ്ച ദിവസം സിന്ദൂരം ഗണപതിക്ക് പൂജിക്കാം. ഇത് സങ്കടങ്ങളും പ്രയാസങ്ങളുമെല്ലാം അകറ്റാന്‍ ഏറെ ഗുണകരമാണ്. ഹോളിയുടെ പിറ്റേന്ന് ഗണപതിയ്ക്ക് സിന്ദൂരം സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. ശാരീരികമായ എല്ലാ പ്രയാസങ്ങളും നീങ്ങാന്‍ ഏറെ പ്രധാനമാണിത്.

ഇതേ ദിവസം കുളിച്ചു ശുദ്ധി വരുത്തി മഞ്ഞ വസ്ത്രം ധരിച്ച് ഗണപതിയ്ക്കു സിന്ദൂരം സമര്‍പ്പിയ്ക്കാം. വിനായക മന്ത്രവും ഉരുവിടാം. സിന്ദൂരം ശോഭനം രക്തം സൗഭാഗ്യം സുഖവര്‍ദ്ധനം, ശുഭദം കാമദം ദേവ സിന്ദൂരം പ്രതിഗൃഹ്യതാം എന്ന മന്ത്രം ഈ സമയത്തു ചൊല്ലുന്നത് ഏറെ നല്ലതാണ്.

സിന്ദൂരം അഥവാ കുങ്കുമം നെയ്യിലോ ജാസ്മിന്‍ ഓയലിലോ ചാലിച്ച് ഇത് സില്‍വര്‍ അല്ലെങ്കില്‍ സ്വര്‍ണക്കോയിന്‍ ഉപയോഗിച്ച് ഗണേശ ഭഗവാന് ചാര്‍ത്തുന്നത് ഏറെ നല്ലതാണ്. ഇത് പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നു മാത്രമല്ല, കരിയര്‍ വളര്‍ച്ച ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

എരുക്കിന്റെ പൂവ്

സിന്ദൂരത്തിനു പുറമേ എരുക്കിന്റെ പൂവ് ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഉതകുന്നതാണ്. ഇത് ഒരാളുടെ ശരീരത്തില്‍ നിന്നും നെഗറ്റീവ് ഊര്‍ജം നീക്കാന്‍ ഏറെ നല്ലതാണ്. എരുക്കിന്‍ പൂ കൊണ്ടു ഭഗവാന് മാല സമര്‍പ്പിയ്ക്കുന്നത് രോഗങ്ങളില്ലാത്ത, ആരോഗ്യകരമായ ജീവിതത്തിനും ഇത് പ്രയോജനപ്രദം.

ശംഖൂതുന്നത്


ഗണപതി പൂജയ്ക്കു ശംഖൂതുന്നത് ഏറെ നല്ലതാണ്. ഇത് ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഗണപതിയുടെ കയ്യിലും ശംഖുണ്ട്.

പഴവും വാഴയിലയുമെല്ലാം

പഴവും വാഴയിലയുമെല്ലാം ഗണപതിയ്ക്കു പഥ്യമാണ്. ഗണപതിയുടെ ഇരു വശത്തും വാഴയിലയും ഇലയോടു കൂടിയ വാഴയുമെല്ലാം വെ്ച്ച് അലങ്കരിക്കുന്നതിന് കാരണവും ഇതാണ്. പഴവും വിനായക പൂജയ്ക്ക് സ്ഥിരം ഉപയോഗിക്കപ്പെടുന്നു.

വെള്ള പൂക്കള്‍

വെള്ള പൂക്കള്‍ ഗണപതി ഭഗാവാന് ഏറെ പ്രിയംകരമാണ്. വെള്ളപ്പൂക്കള്‍ കൊണ്ടു ഗണപതി ഭഗവാനെ പൂജിയ്ക്കാം. വെള്ള ചെമ്പരത്തി പോലുള്ളവ ഏറെ നല്ലതാണ്.

കറുകപ്പുല്ലും കറുക മാലയുമെല്ലാം

കറുകപ്പുല്ലാണ് ഗണപതി പൂജയ്ക്കു ചേര്‍ന്ന മറ്റൊരു വസ്തു. കറുകപ്പുല്ലും കറുക മാലയുമെല്ലാം ഏറെ വിശിഷ്ടം. ഗണപതി ഹോമത്തിന് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ് കറുക.

ഗണപതിയുടെ വലിയ വിഗ്രഹവുമായി നാമേവരും ആഘോഷിക്കുന്ന ഗണപതിയുടെ ജന്മദിനം… ഈ ഗണേശചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയെ പ്രീതിപ്പെടുത്തി സര്‍വ്വ ഐശ്വര്യങ്ങളും നിറക്കാം. മനസും ശരീരവും ഭക്തിയില്‍ ആറാടി ഗണപതി ബാപ്പയുടെ വിഗ്രഹത്തിനൊപ്പം ചുവടു വെക്കാം.

‘ഗണപതി ബപ്പ മോറിയ മംഗള മൂര്‍ത്തി മോറിയ’
‘ഗണപതി ബപ്പ മോറിയ മംഗള മൂര്‍ത്തി മോറിയ’………

shortlink

Related Articles

Post Your Comments

Related Articles


Back to top button