KeralaLatest NewsNews

ഗണപതി മതവിശ്വാസമോ ആരാധനാ മൂർത്തിയോ മാത്രമല്ല, ബോംബെക്കാരിൽ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ്: കുറിപ്പ്

1946ലെ ഗണേശ ചതുർത്ഥിയ്ക്ക് അവതരിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎ യൂണിഫോമും തൊപ്പിയും ധരിച്ച ഗണപതിയെ

കൊച്ചി: ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സ്പീക്കർ ഷംസീറിനു മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഗണപതി ഒരു മതവിശ്വാസമോ ആരാധനാ മൂർത്തിയോ മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യസമര കാലത്ത് ബോംബെക്കാരിൽ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ് ഗണപതിയെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീജിത്ത് പണിക്കർ പറയുന്നു. ബോംബെക്കാർ 1946ലെ ഗണേശ ചതുർത്ഥിയ്ക്ക് അവതരിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎ യൂണിഫോമും തൊപ്പിയും ധരിച്ച ഗണപതിയെയാണെന്നും ചിത്രം സഹിതം ശ്രീജിത്ത് കുറിച്ചു.

read also: 10 വർഷം മുൻപ് കാണാതായ ഭർത്താവിനെ ഭിക്ഷക്കാരനായി തെരുവിൽ കണ്ടതും നെഞ്ചുതകർന്ന് ഭാര്യ, ട്വിസ്റ്റ്!

കുറിപ്പ് പൂർണ്ണ രൂപം,

ഗണപതി ഒരു മതവിശ്വാസമോ ആരാധനാ മൂർത്തിയോ മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യസമര കാലത്ത് ബോംബെക്കാരിൽ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ് ഗണപതി. ബ്രിട്ടീഷ് നാവികസേനയിലെ ഇന്ത്യാക്കാരുടെ നിസ്സഹകരണ സമരവും, ചെങ്കോട്ടയിലെ ഐഎൻഎ സൈനികരുടെ വിചാരണയും ഉയർത്തിയ ദേശീയ വികാരത്തെ ഉൾക്കൊണ്ട ബോംബെക്കാർ 1946ലെ ഗണേശ ചതുർത്ഥിയ്ക്ക് അവതരിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎ യൂണിഫോമും തൊപ്പിയും ധരിച്ച ഗണപതിയെയാണ്. എത്രയെല്ലാം രൂപഭാവങ്ങൾ! ഗണപതി ബപ്പാ മോറിയാ! ❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button