KeralaLatest News

പണമുണ്ടായിട്ടും വായ്‌പ തിരിച്ചടയ്ക്കാത്തവർക്ക് ഇനി എട്ടിന്റെ പണി

തൃശ്ശൂര്‍: പണവും ആസ്തിയുമുണ്ടായിട്ടും ബാങ്ക് വായ്പ ബോധപൂര്‍വം തിരിച്ചടയ്ക്കാത്തവർക്കെതിരെ ക്രിമിനല്‍നടപടിക്ക് ഒരുങ്ങി കേന്ദ്രം. ല്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയവരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്കായി ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി. വായ്പാതട്ടിപ്പ് കൂടുകയും വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം പെരുകുകയും അതിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ നിയമനടപടി നേരിടുകയും ചെയ്തതോടെ ബാങ്കേഴ്സ് സമിതിയാണ് വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്സിന് നേരെ ക്രിമിനല്‍നടപടി വേണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.

Read also: സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായ്പ : : കേന്ദ്രത്തിന്റെ പുതിയ നയം ഇങ്ങനെ

കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പാകുടിശ്ശികക്കാരുടെ എണ്ണം 8552 ആയി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 5349 ആയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രമുണ്ടായ ബോധപൂര്‍വമായ വായ്പാകുടിശ്ശിക 1,50,000 കോടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button