Latest NewsUAEGulf

ദുബായിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ദുബായ് : വാഹനാപകടത്തില്‍  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കഴിഞ്ഞ 26 വർഷമായി ഫുജൈറയിൽ വ്യാപാരിയായിരുന്ന മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്.  പച്ചക്കറി സ്ഥാപനം നടത്തുന്ന ഇസ്മായിൽ ദുബായ് അവീർ മാർക്കറ്റിൽ നിന്ന് സാധനങ്ങളുമായി തിരിച്ചുപോകവേ സഞ്ചരിച്ചിരുന്ന പിക്കപ്പിൽ ബസ് ഇടിക്കുകയായിരുന്നു.

Also read:വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍ : മൃതദേഹം കണ്ടത് തുണിയില്‍ പൊതിഞ്ഞ നിലയില്‍

ദുബായ് എമിറേറ്റ്സ് റോഡിൽ . ശനിയാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം. വാഹനത്തിന്റെ ഡ്രൈവർ, ഒപ്പമുണ്ടായിരുന്ന കടയിലെ മറ്റൊരു ജീവനക്കാരൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാതാവ്, ഭാര്യ ജസീനാ ബീഗം, മക്കളായ മുഹമ്മദ് ഇഹ് സാൻ, ഇർഷാന റസ്‌ലി എന്നിവരോടൊപ്പമായിരുന്നു താമസം.  കുടുംബം നാട്ടിലേയ്ക്ക് മടങ്ങി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button