Festivals

ഓണത്തിന് എളുപ്പത്തിൽ മത്തങ്ങ പായസം ഉണ്ടാക്കാം

ഈ ഓണത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി മത്തങ്ങ പായസം ഉണ്ടാക്കി നോക്കാം

ഓണസദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് പായസം. പായസമില്ലാതെ ഓണസദ്യ പൂര്‍ണമാവില്ല. അരിപായസവും അടപ്രഥമനും എല്ലാം നമ്മള്‍ സ്ഥിരമായി ഉണ്ടാക്കുന്നവയാണ്. ഈ ഓണത്തിന് പതിവില്‍ നിന്ന് വ്യത്യസ്തമായി മത്തങ്ങ പായസം ഉണ്ടാക്കി നോക്കാം

ചേരുവകള്‍

വിളഞ്ഞ മത്തങ്ങ- 1/2 കിലോ
ശര്‍ക്കര- 300 ഗ്രാം
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
ഒന്നാം പാല്‍- 1 കപ്പ്
രണ്ടാം പാല്‍- 3 കപ്പ്
എള്ള് (വറുത്തത്)- 1 ടീസ്പൂണ്‍
നെയ്യ്- 100 ഗ്രാം
ഏലയ്ക്കാപ്പൊടി- 1/4 ടീസ്പൂണ്‍
തേങ്ങാക്കൊത്ത്- 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയ മത്തങ്ങ, പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഉരുളി അടുപ്പില്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് മത്തങ്ങാ മിശ്രിതം ഇട്ട് വരട്ടുക. ഇതിലേക്ക് രണ്ടാം പാലും ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത നീരും കുറച്ചുകുറച്ചായി ചേര്‍ക്കുക. ഇതിലേക്ക് എള്ള് ചേര്‍ക്കുക. പായസ പരുവമായാല്‍ ഒന്നാം പാലും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. വറുത്തുവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേര്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button