KeralaLatest NewsSports

ലോക ബാഡ്മിന്റൺ കിരീടം നേടിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ പി.വി സിന്ധുവിന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെയെന്നും . ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ പി വി സിന്ധുവിന് അഭിനന്ദനങ്ങൾ. ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വർഷവും ഫൈനലിൽ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് കിരീടമണിഞ്ഞത്. ബാഡ്മിന്റണിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ. ഇന്ത്യൻ ബാഡ്മിൻറണിലെ വളർന്നു വരുന്ന താരങ്ങൾക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകും.

https://www.facebook.com/PinarayiVijayan/photos/a.969029933188837/2459144107510738/?type=3&theater

Also read : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു : ഇന്ത്യക്ക് ചരിത്ര നേട്ടം

https://www.facebook.com/CMOKerala/photos/a.1262015850508138/2511888742187503/?type=3&__xts__%5B0%5D=68.ARAcxofneaP7IkcA7LMHIqzZag2-Rdcj44Bz4P33ykvhV6IFNysMXsjVg9hzMfeBdbdQB9IuZTgY5DybbNIDBo3zRsZ2UNypxfgVyNmc6vRJr8stVMu2FmP7r8yVwhOvbyUdWDrZ5fmEhHsxaoMNGpwtM2O4oqMymBQYS4WxGvriqFOncnzAGTQNscBUS3Yyr15wkrbcS5mNgWOYcSq_WvKjFb3TntDMLgZikYlFSD2dAMTn76H-epiNZ7fbGYTBDX_DSngmFOT1KLcx7OJyXaH7jBUB-9cvaaO-QRZJ2lHLWnjbtKKipVdSx7uYXDWHgLWfOKH-0euSFDHIxkgiH2wZSmmv&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button