Latest NewsKerala

പാലാ ഉപതെരഞ്ഞെടുപ്പ് ; ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും കേരളത്തില്‍ അത് ചരിത്രമാകുമെന്നു മുല്ലപ്പള്ളി

തിരുവനന്തപുരം : പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇത്തവണയും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. കേരളത്തില്‍ അത് ചരിത്രമാകും. കോൺ​ഗ്രസ് തികഞ്ഞ ഐക്യത്തോടെയാകും പ്രവർത്തിക്കുക. കോടിയേരിയുടെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്നും, പാലാ മാത്രം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ വിശദമായി പഠിച്ച ശേഷം മാത്രം പ്രതികരിക്കുകയുള്ളുവെന്നും മുല്ലപ്പള്ളി പറഞ്ഞു. പി ജെ ജോസഫും ജോസ് കെ മാണിയും നാളെ നടക്കുന്ന യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കും. പ്രായോഗികമായ തീരുമാനം അവർ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Also read : കേരളം വീണ്ടും തിരഞ്ഞെടുപ്പ് ലഹരിയിലേക്ക് : കേരള കോൺഗ്രസുകാർക്ക് ഇത് തലവേദന തന്നെ: പാലാ ഉപതിരഞ്ഞെടുപ്പ് എല്ലാ മുന്നണികൾക്കും നിർണ്ണായകം : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

പാലാ നിയോജകമണ്ഡലത്തില്‍ സെപ്തംബര്‍ 23-നാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രഖ്യാപനം വന്നതോടെ കോട്ടയം ജില്ലയില്‍ തെര‍ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 23-ന് വോട്ടെടുപ്പ് കഴിഞ്ഞ് സെപ്തബര്‍ 27-ന് ഫലം പ്രഖ്യാപിക്കും. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനോടൊപ്പമാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button