Latest NewsIndia

കശ്മീരിൽ ഇനി ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയർന്ന് പാറിപ്പറക്കും

ശ്രീനഗര്‍: സംസ്ഥാനത്തിനുണ്ടായിരുന്ന പതാക കശ്മീരില്‍ നിന്ന് ഏകദേശം പൂര്‍ണമായും എടുത്ത്‌ മാറ്റി. ഇതോടെ കശ്മീരിലെ സിവില്‍ സെക്രട്ടേറിയേറ്റിന് മുകളില്‍ ഇനി ത്രിവര്‍ണ്ണ പതാക പാറിപ്പറക്കും. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സംസ്ഥാന പതാക ഭരണകൂടം നീക്കം ചെയ്ത് ദേശീയ പതാക ഉയര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്തിരുന്നെങ്കിലും സിവില്‍ സെക്രട്ടേറിയേറ്റിലെ പതാക നീക്കം ചെയ്തിരുന്നില്ല.

ALSO READ: വിമാനം വട്ടമിട്ട് പറന്നു, രാഹുല്‍ഗാന്ധിക്കും, കോൺഗ്രസ് നേതാക്കൾക്കും ആകാശത്തും പ്രതിസന്ധിയോ? പൈലറ്റ് കാരണം വെളിപ്പെടുത്തി

കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെ തന്നെ പതാകകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എങ്കിലും ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോഴും കശ്മീര്‍ പതാകയും ദേശീയ പതാകയും കാണുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: “ചിലര്‍ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച്‌ സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങള്‍ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല”, ഡിസ്‌കവറി മാന്‍ വേഴ്‌സസ് വൈല്‍ഡിലെ ആ രഹസ്യം പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് കശ്മീരിനെ രണ്ടായി വിഭജിച്ചത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button