Latest NewsIndia

“ചിലര്‍ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച്‌ സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങള്‍ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല”, ഡിസ്‌കവറി മാന്‍ വേഴ്‌സസ് വൈല്‍ഡിലെ ആ രഹസ്യം പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നു

ന്യൂഡല്‍ഹി: ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയിലെ ആശയവിനിമയ രഹസ്യം പ്രധാന മന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി.

ALSO READ: അരുൺ ജയ്‌റ്റ്‌ലിക്ക് യമുനാ തീരത്ത്‌ അന്ത്യ വിശ്രമം; രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ ജയ്‌റ്റ്‌ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി തടിച്ചുകൂടി

“ചിലര്‍ എന്നോട് ഒരു കാര്യം ചോദിച്ചിരുന്നു. അതും കുറച്ച്‌ സംശയത്തോടെ തന്നെയായിരുന്നു. മോദിജി നിങ്ങള്‍ സംസാരിച്ചത് ഹിന്ദിയിലാണ്. എന്നാല്‍ ബെയര്‍ ഗ്രില്‍സിന് ഹിന്ദി അറിയുകയുമില്ല, ആശയ വിനിമയം എങ്ങനെ സാധിച്ചു”. മോദിയോട് നിരവധി പേർ ഇങ്ങനെ ചോദിച്ചു. ഡിസ്‌കവറി ചാനലിലെ പരിപാടി വൻ ഹിറ്റായിരുന്നു. ഹിന്ദിയറിയാത്ത ബെയര്‍ എങ്ങനെ മോദിയുമായി തത്സമയം ആശയവിനിമയം നടത്തി എന്നതായിരുന്നു പലരുടെയും ചോദ്യം.

ALSO READ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി

ഓഗസ്റ്റ് 25-ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തിലാണ് മോദി മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയെക്കുറിച്ച്‌ വാചാലനായത്. റിമോട്ട് ട്രാന്‍സലേറ്ററിന്റെ സഹായത്തോടെയാണ് താനും ബ്രയര്‍ ഗ്രില്‍സും സംസാരിച്ചതെന്നാണ് മോദി വ്യക്തമാക്കി. ഞാന്‍ എന്തുപറഞ്ഞാലും നിമിഷങ്ങള്‍ക്കകം അത് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി ബെയര്‍ ഗ്രില്‍സിന് കേള്‍ക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ചെവിയില്‍ ഘടിപ്പിച്ച ചെറിയ ട്രാന്‍സലേറ്ററിലൂടെയാണ് അത് സാധ്യമായത്. ഇത് ഞങ്ങളുടെ സംഭാഷണം അനായസമാക്കി’- മോദി വ്യക്തമാക്കി.

ലോകമെമ്പാടും വന്‍ സ്വീകാര്യതയുള്ള ടെലിവിഷന്‍ പരിപാടിയാണ് ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയ്ക്ക് ശേഷം ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ലോകനേതാവും മോദിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button