Kallanum Bhagavathiyum
ErnakulamKeralaLatest NewsNews

‘സല്ലാപം’ സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍ മാനേജർക്കൊപ്പം ഒളിച്ചോടി: വെളിപ്പെടുത്തലുമായി കൈതപ്രം

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മഞ്ജു വാര്യർ. ഇപ്പോൾ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തിയ വിവാദ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദിലീപ് നായകനായി എത്തിയ ‘സല്ലാപം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ ഒരു പയ്യനൊപ്പം ഒളിച്ചോടിയിരുന്നുവെന്നാണ് കൈതപ്രത്തിന്റെ വെളിപ്പെടുത്തല്‍.

സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയാണ് കൈതപ്രം വിവാദ പരാമര്‍ശം നടത്തിയത്. എന്നാൽ നടിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മാധ്യമത്തിലൂടെ പ്രതികരിച്ചതിന് കൈതപ്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകൾ ഇങ്ങനെ;

അനാവശ്യ ഭീതി നിക്ഷേപകരില്‍ ഉണ്ടാക്കി, വിദേശ ഇടപെടലുകള്‍ അനുവദിക്കാനാകില്ല: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി

‘മഞ്ജുവിനെ ഈ പടത്തിലേയ്ക്ക് റെക്കമന്‍ഡ് ചെയ്തത് എന്റെ ഭാര്യയാണ്. മഞ്ജുവിനെ കുറിച്ച് ഭാര്യയ്ക്ക് നല്ല അഭിപ്രായമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. എനിയ്ക്കും മഞ്ജുവിനെ ഭയങ്കര ഇഷ്ടമാണ്. സിനിമ സെറ്റില്‍ ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജറായ ഒരു പയ്യനുണ്ടായിരുന്നു. ഇയാള്‍ മഞ്ജുവിനോട് അടുത്ത് പെരുമാറിയിരുന്നു.

ഇയാളാണ് പ്രൊഡ്യൂസറെന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. ഒരു ദിവസം ഇവരെ രണ്ടുപേരെയും കാണാനില്ല. അങ്ങനെ അന്വേഷിച്ച് നടന്നു. അവനറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെ ഉണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് കരുതി ഈ പയ്യന്‍ മഞ്ജുവിനെ കൂട്ടി അവിടേയ്ക്കാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. പിന്നീട് മഞ്ജുവിനെ തിരിച്ചുകൊണ്ടുവന്ന് ഉപദേശിച്ച് ശരിയാക്കി. അങ്ങനെയാണ് ഷൂട്ടിംഗ് നടന്നത്. അതായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രണയം.’

shortlink

Related Articles

Post Your Comments


Back to top button