Latest NewsIndia

അരുൺ ജയ്‌റ്റ്‌ലിക്ക് യമുനാ തീരത്ത്‌ അന്ത്യ വിശ്രമം; രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകൾ ജയ്‌റ്റ്‌ലിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി തടിച്ചുകൂടി

ന്യൂഡൽഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിക്കു ഡല്‍ഹി നിഗം ബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തി. ബിജെപി ദേശീയ ആസ്ഥാനത്ത് മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി എത്തി.

ALSO READ: ഡൽഹിയിൽ വാഹനവുമായി പ്രവേശിക്കണമെങ്കിൽ ഇനി മുതൽ ഈ സംവിധാനം നിർബന്ധം

ഈ മാസം ഒമ്പതിന് അനാരോഗ്യത്തെ തുടർന്ന് ഈ മാസം ഒമ്പതിന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുൺ ജയ്‌റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇന്ന് ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കാനായി നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്.

ALSO READ: ഇന്ത്യയെ പ്ലാസ്‌റ്റിക്‌ വിമുക്ത രാജ്യമാക്കാൻ ഓരോരുത്തരും പ്രയത്നിക്കണമെന്ന് നരേന്ദ്ര മോദി; മന്‍ കി ബാത്തിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കപിൽ സിബൽ തുടങ്ങിയവർ സംസ്‌ക്കാര ചടങ്ങിന് എത്തിയിരുന്നു. വിദേശസന്ദർശത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല. ഇന്ന് പാരീസിൽ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ മറ്റ് നേതാക്കൾ തടയുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്‌കാര ചടങ്ങുകള്‍ക്ക് എത്താത്ത സാഹചര്യത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധ മന്ത്രി രാജ്‌നാഥ സിംഗാണ് അന്തിമോപചാരം അര്‍പ്പിച്ചത്. ഉച്ചക്ക് 1.15 ഓടെ നിഗം ബോധ്ഘട്ടിലേക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം കൊണ്ട് പോയി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പൂര്‍ണ ബഹുമതികാളോടെയായിരുന്നു സംസ്‌കാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button