Latest NewsKerala

ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് ജനപക്ഷം

കോട്ടയം: ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. പിസി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള ജനപക്ഷം എൻഡിഎ സീറ്റ് ആവശ്യപ്പെടുമെന്ന അഭ്യൂഹത്തിനിടെയാണ് പി സി ജോർജ് നിലപാട് വ്യക്തമാക്കിയത്.

ALSO READ: തരൂരിന്റെ മോദി അനുകൂല പ്രസ്താവനയോട് ഒ രാജഗോപാല്‍ എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ

പാലാ ഉപതെരഞ്ഞെടുപ്പിൽ ജനപക്ഷം എൻഡിഎയോട് സീറ്റ് ആവശ്യപ്പെടില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. നിലവിൽ കാര്യങ്ങൾ പിസി തോമസിന് അനുകൂലമാണെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

ALSO READ: സ്ത്രീധനതര്‍ക്കം; ഭര്‍ത്താവും പിതാവും യുവതിയുടെ അമ്മയുടെ മൂക്ക് കടിച്ചെടുത്തു, ചെവി വെട്ടി

പിസി തോമസ് പാലായിൽ മത്സരിക്കാൻ സന്നദ്ധനാണെന്നും ഇക്കാര്യം എൻഡിഎ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ സമയം ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പാലായിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button