Latest NewsIndia

കരുതൽ ധനശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകുന്ന കാര്യത്തിൽ നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ : കരുതൽ ധനശേഖരത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് പണം നൽകാൻ തീരുമാനിച്ച് ആർബിഐ. ബിമൽ ജെലാൻ കമ്മറ്റി റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. 1.76 ലക്ഷം കോടി രൂപയാകും സർക്കാരിന് നൽകുക. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസർവ് ബാങ്ക് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുവാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Also read : രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

കരുതൽ ധനം കൈമാറുന്നത് സംബന്ധിച്ച് നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു. ഇത് പിന്നീട് ഊര്‍ജിത് പാട്ടേലിന്‍റെ രാജിക്ക് കാരണമായി. രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തര്‍ക്കം നിലനിന്നിരുന്നു. ഈ തർക്കം പരിഹരിക്കാനാണ് ആര്‍ബിഐ യോഗം ചേര്‍ന്നു സാമ്പത്തിക വിദഗ്ധനായ ബിമൽ ജെലാൻ കമ്മിറ്റിയെ നിയോഗിച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button