Latest NewsKerala

‘പട്ടികാട്ടത്തില്‍ ചവിട്ടിക്കോ എന്നാലും ചാണകത്തില്‍ ചവിട്ടേണ്ട’ എന്ന ഒരാളുടെ കമന്റിന് ഷമ്മി തിലകന്‍ നല്‍കിയ കിടിലന്‍ മറുപടി വൈറലാകുന്നു

ആര്‍എസ്എസ് അനുഭാവിയാണെന്ന് തുറന്ന് പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ പിന്തുണച്ച് നടന്‍ ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ ഷമ്മി തിലകന്‍ സംഘിയായെന്ന് കമന്റിട്ട് നിരവധിപേര്‍ രംഗത്തെത്തി. മോശം ഭാഷയിലാണ് പലരുടേയും പ്രതികരണം. ‘പട്ടികാട്ടത്തില്‍ ചവിട്ടിക്കോ എന്നാലും ചാണകത്തില്‍ ചവിട്ടേണ്ട’ എന്ന ഒരാളുടെ കമന്റിന് ഷമ്മി നല്‍കിയ മറുപടി വൈറലായി. ”എന്റെ ജനനം മുതല്‍ അഞ്ചാറ് കൊല്ലം മുട്ടുകാലില്‍ ഇഴഞ്ഞതും, ചവിട്ടി നടന്നതും നമ്മടെ നാടന്‍ പശുവിന്റെ ചാണകം മെഴുകിയ തറയിലായിരുന്നു.! അത് കൊഴപ്പമാകുമോ..?”യെന്നാണ് ഷമ്മി ഇയാള്‍ക്ക് നല്‍കിയ മറുപടി.

READ ALSO: ഉണർവുമായി ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തോടെ

ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിന്റെ വീഡിയോ സഹിതം ജേക്കബ് തോമസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഷമ്മി തിലകന്‍ പിന്തുണ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഷമ്മി തിലകന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജേക്കബ് തോമസ് സാര്‍..
അങ്ങയുടെ കണ്ടെത്തല്‍ നൂറു ശതമാനം ശരിയാണ്.
വിശ്വസിക്കുന്നത് മാത്രം കാണുന്നവരുടെയും, കാണുന്നത് മാത്രം വിശ്വസിക്കുന്നവരുടെയും നടുവില്‍ തന്നെയാണ് അങ്ങ്…
അങ്ങ് മാത്രമല്ല.; നിയമവാഴ്ച്ചയില്‍ വിശ്വസിക്കുന്നവരെല്ലാം തന്നെ അവരവരുടെ മേഖലകളില്‍ ഇത്തരക്കാരുടെ നടുവിലാണ്..!
അങ്ങേ സംബന്ധിച്ചിടത്തോളം അവര്‍ സ്രാവുകള്‍; എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അവര്‍ കൊലയാളി തിമിംഗലങ്ങളാണ്..!
അതുകൊണ്ടുതന്നെ അങ്ങയുടെ ഈ #നീന്തല്‍ ഒത്തിരി പേര്‍ക്ക് പ്രചോദനമാണ് എന്ന് അറിയുക.!
#വിജയാശംസകള്‍…!

READ ALSO: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി, ഉടൻ നടപടി വേണമെന്ന് ടി എൻ പ്രതാപൻ പറഞ്ഞതിന്റെ കാരണം ഇങ്ങനെ

ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

https://www.facebook.com/drjacobthomasips/videos/739262646512043/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button