Latest NewsInternational

പട്ടിണിയും, പരിവട്ടവുമായി പാക്കിസ്ഥാൻ, പോത്തുകളെയടക്കം ലേലം ചെയ്‌തിട്ടും ചെലവ് കുറഞ്ഞില്ല, ചായക്കടക്കാരന്റെ വരെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് ഇമ്രാൻ ഖാന്റെ ഭരണ പരിഷ്‌ക്കാരം

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതി മുട്ടിയിരിക്കുന്ന പാക്കിസ്ഥാന്റെ അമിത ചിലവുകൾ വെട്ടിച്ചുരുക്കാൻ കർശന നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ. ഓഫീസുകളില്‍ മീറ്റിംഗുകള്‍ നടക്കുന്ന അവസരത്തില്‍ ചായയും ചെറുകടികളും നല്‍കുന്നതിന് നേരത്തെ ഇമ്രാൻ ഖാൻ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ALSO READ: അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ച് നീക്കും; നികുതി വകുപ്പും ശുദ്ധീകരിക്കാൻ നരേന്ദ്ര മോദി

ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയ ഉടനെ മുന്‍ പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ വളര്‍ത്തിയിരുന്ന പോത്തുകളെയടക്കം പരസ്യമായി ലേലം ചെയ്‌തു. ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരുന്നില്ല. എണ്‍പതുകളിലെ സാമ്പത്തിക സമൃദ്ധിയിലേക്ക് തിരികെ എത്തിക്കും എന്ന് അവകാശപ്പെട്ടാണ് ഇമ്രാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ALSO READ: മാവോയിസ്റ്റുകളെ കൂച്ചുവിലങ്ങിടും, അമിത്ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇവയാണ്

സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ് പാക് ധനകാര്യ മന്ത്രാലയം. 2019-20 കാലയളവിലേക്ക് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങളൊന്നും വാങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടൊപ്പം പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ഓഫീസുകളിലെ വൈദ്യുതി,വെള്ളം ഫോണ്‍,ഗ്യാസ് എന്നിവയുടെ ഉപയോഗം പരിമിതപെടുത്തണമെന്നും സര്‍ക്കുലറില്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. സര്‍ക്കാര്‍ ഓഫീസുകളിലേക്കായി പത്രങ്ങളും മാഗസിനുകളും വാങ്ങുന്നതിനും വിലക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button