Latest NewsKeralaCrime

അഭയ കേസ്: വിചാരണവേളയില്‍ സാക്ഷി കൂറുമാറി

തിരുവനന്തപുരം: അഭയ കേസിലെ സാക്ഷി കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിനരികില്‍ കണ്ടെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ അസ്വഭാവികമായി ഒന്നും കണ്ടി്‌ലെന്നാണ് ഇന്ന് കോടതിയില്‍ പറഞ്ഞത്. കേസിലെ മൂന്നാം സാക്ഷിയാണ് സിസ്റ്റര്‍ അനുപമ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍ മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്കെതിരെയാണ് വിചാരണ. 133 സാക്ഷികളുള്ള കേസിലെ രണ്ടാം സാക്ഷി മദര്‍ സുപ്പീരിയര്‍ ലിസ്സിയാണ്.

ALSO READ : സിസ്റ്റര്‍ അഭയ കേസ് : മരിച്ചുപോയ നൈറ്റ് വാച്ച്മാന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് : ഫാ പുതൃക്കയില്‍ അര്‍ദ്ധരാത്രി മതിലു ചാടി എത്തുന്നതിന് ഏകദൃക്‌സാക്ഷി

2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ പ്രതികള്‍ വിചാരണ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തില്‍ നടപടികള്‍ നിരന്തരമായി മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഈ ഹര്‍ജികള്‍ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും നിരസിച്ചതോടെയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ നിലവിലുള്ള പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ തന്നെ കുറ്റവിമുക്തരാക്കിയിരുന്നു.

ALSO READ: സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും

1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button