Latest NewsIndia

എഴുപതു കഴിഞ്ഞവരുടെ സംഗമവും വിസ്മയ പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ

പഴയകാല ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കാണ് പല പുനസമാഗമങ്ങളും. പ്രായം മറന്ന് പഴയ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് വലിയ സന്തോഷമാണ് നല്‍കുന്നത്. അടുത്തിടെ മംഗലാപുരത്ത് നടന്ന സ്‌കൂള്‍ പുന:സമാഗമം ആശ്ചര്യത്തോടെ കാണുകയാണ് സോഷ്യല്‍മീഡിയ.

70 വയസ് പ്രായമുള്ളവരാണ് പഴയകാല സ്മരണകളുമായി ഇവിടെ ഒരു സ്‌കൂളില്‍ ഒത്തുചേര്‍ന്നത്. ആടിയും പാടിയും അവര്‍ ആഘോഷമാക്കിയ ഈ സമാഗമത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. മറ്റാരെയും ശ്രദ്ധിക്കാതെ പതിറ്റാണ്ടുകള്‍ക്ക് ശേഷം പഴയ സ്‌കൂളില്‍ ഒത്തുചേര്‍ന്ന ഇവര്‍ ആ സന്ദര്‍ഭം ഒരു നിമിഷം പോലും പാഴാക്കാതെ സ്വയം മറന്ന് ആസ്വദിക്കുകയാണ്.

നാന്‍ന്ദി ഫൗണ്ടേഷന്റെ സിഇഒ മനോജ് കുമാറും ഈ വീഡിയോ ഷെയര്‍ ചെയ്തവരുടെ കൂട്ടത്തിലുണ്ട്, ‘ഈ വീഡിയോ മംഗലാപുരം സ്‌കൂളിലെ കൂടിച്ചേരലിന്റേതാണെന്നും ഇതില്‍ പങ്കെടപത്തവരുടെ കുറഞ്ഞ പ്രായം 70 വയസ്സായിരുന്നെന്നും അദ്ദേഹം കുറിക്കുന്നു. നിഷ്‌കളങ്കതയുടെ ദിവസങ്ങളായിരുന്നു സ്‌കൂള്‍ ദിനങ്ങള്‍. വീണ്ടും അവിടെയെത്തുന്നവര്‍ ആ നിഷ്‌കളങ്കതയിലെത്തുകയാണ്. ഉള്ളിലുള്ള കുട്ടിയുമായി ബന്ധം പുലര്‍ത്തി നില്‍ക്കുക എന്നതാണ് വെല്ലുവിളിയെന്നും മനോജ് കുമാര്‍ ട്വീറ്റ് ചെയ്തു.

Also read :ഇന്‍സ്റ്റഗ്രാമിലെ സുരക്ഷ പിഴവ് കണ്ടെത്തിയ യുവാവിന് ലക്ഷക്കണക്കിന് രൂപ പ്രതിഫലം

നീല സാരി ധരിച്ച ഒരു സ്ത്രീ റെമോ ഫെര്‍ണാണ്ടസിന്റെ ‘യാ യാ മായ യാ’ എന്ന ഗാനത്തില്‍ കഥക് അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റ് സ്ത്രീകള്‍ അവരോടൊപ്പം ചേരുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പാട്ട് ‘ദില്‍ ഡെക്കെ ഡെക്കോ’ എന്നായി മാറുന്നു, ഒപ്പം സ്റ്റേജിലെ എല്ലാ സ്ത്രീകളും നൃത്തം ചെയ്യാത്ത സ്ത്രീകളെ അവരോടൊപ്പം ് നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്നു. ഹൃദയസ്പര്‍ശിയായ വീഡിയോയാണിതെന്ന് കാണുന്നവരെല്ലാം പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button