Latest NewsIndia

തിരഞ്ഞെടുത്ത 500 കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡ്‌സ് ഒരു രൂപയ്ക്ക് നൽകാൻ കേന്ദ്ര പദ്ധതി

ന്യൂഡൽഹി: തിരഞ്ഞെടുത്ത 500 കേന്ദ്രങ്ങളിൽ നിന്ന് സാനിറ്ററി പാഡ്‌സ് ഒരു രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ കേന്ദ്ര പദ്ധതി. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകളാണ് ഒരു രൂപയ്ക്ക് നല്‍കുകയെന്ന് കേന്ദ്ര സഹമന്ത്രി മന്ത്രി മന്‍ സുഖ് മണ്ഡാവിയ മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ സബ്‌സിഡിയിലൂടെയാണ് വില കുറയ്ക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും മന്‍ സുഖ് മണ്ഡാവിയ പറഞ്ഞു.

ALSO READ: വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; മൂന്ന് രാജ്യങ്ങളിലെ ചർച്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ നരേന്ദ്ര മോദി ഡൽഹിയിൽ

നാളെ മുതല്‍ സാനിറ്ററി പാഡുകള്‍ ഒരു രൂപയ്ക്ക് വിതരണം ചെയ്തു തുടങ്ങും. നിലവില്‍ പത്ത് രൂപയ്ക്ക് വില്‍ക്കുന്ന ഈ പായ്ക്കറ്റ് ഇനി നാലു രൂപയ്ക്കു ലഭിക്കും. ഒരു പായ്ക്കറ്റില്‍ നാലു പാഡുകള്‍ ആണ് അടങ്ങിയിരിക്കുക. അറുപത് ശതമാനമാണ് നാപ്കിനുകള്‍ക്ക് വില കുറയ്ക്കുന്നത്. ഇപ്പോള്‍ ഉത്പാദന ചെലവ് മാത്രം വിലയിട്ടാണ് നാപ്കിനുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

ALSO READ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടി തുണച്ചു; ഓഹരി വിപണിയിൽ സംഭവിച്ചത്

5,500 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളതുള്ളത്. ഈ കേന്ദ്രങ്ങള്‍ വഴിയാണ് പാഡുകള്‍ വിതരണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button