Latest NewsInternational

ചുഴലിക്കാറ്റിനെ അണുബോംബിട്ട് തകർത്തേക്ക്; ട്രംപിന്റെ നിർദേശം വൈറലാകുന്നു

വാഷിങ്ടൺ: യുഎസിന് ഭീഷണിയായേക്കാവുന്ന ചുഴലിക്കാറ്റുകളെ അവ കരതൊടുന്നതിന് മുൻപ് അണുബോംബിട്ട് തകർക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയതായി റിപ്പോർട്ട്. യു.എസ് വാർത്താ വെബ്‌സൈറ്റാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആഭ്യന്തര സുരക്ഷാ വിഭാഗവുമായി നടന്ന ഉന്നതതല ചർച്ചയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Read also: നിർത്തിക്കോളാൻ ട്രംപ് ആജ്ഞാപിച്ചു, വീണ്ടും നികുതി ചുമത്തിയത് വിനയായി; ഈ രാജ്യത്തിന് വീണ്ടും തിരിച്ചടി

ആഫ്രിക്കൻ തീരത്ത് രൂപപ്പെട്ട് വരുന്ന ചുഴലിക്കാറ്റ് അറ്റ്ലാന്റിക്കിലൂടെ യുഎസിനെ സമീപിക്കുന്നുവെന്ന വിവരം ഉദ്യോഗസ്ഥർ ട്രംപിനെ അറിയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”അതെനിക്കറിയാം. എന്തുകൊണ്ട് കാറ്റിനെ അണുബോംബിട്ട് തകർത്തുകൂടാ ”- ട്രംപ് ഉദ്യോഗസ്ഥരോട് ചോദിച്ചു. അതേസമയം താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജവാർത്തയാണിതെന്നും വ്യക്തമാക്കി ട്രംപ് രംഗത്തെത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button