Latest NewsIndia

റി​സ​ര്‍​വ് ബാ​ങ്കിന് മു​ന്ന​റി​യിപ്പുമായി ര​ഘു​റാം രാ​ജൻ

മുംബൈ : റി​സ​ര്‍​വ് ബാ​ങ്കിന് മു​ന്ന​റി​യിപ്പുമായി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. ക​രു​ത​ല്‍ ധ​ന​ശേ​ഖ​രം കേന്ദ്ര സർക്കാരിന് കൈ​മാ​റു​ന്ന​ത് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി​യേ​ക്കു​മെ​ന്നും റേ​റ്റിം​ഗ് താ​ഴ്ത്തു​ന്ന​ത് രാ​ജ്യ​ത്തെ മൊ​ത്തം സമ്പദ്ഘടനയെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു രാ​ജ​ന്‍ പ​റ​ഞ്ഞു.

Also read : തരൂര്‍-മുരളീധരന്‍ പരസ്യ വാക്‌പോര് മുറുകുന്നു : തരൂര്‍ രാഷ്ട്രീയം എന്താണെന്ന് അറിയാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷം മാത്രം : തന്റെ രാഷ്ട്രീയപാരമ്പര്യം തരൂരിനറിയില്ല

റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മൂ​ന്ന് എ ​റേ​റ്റിം​ഗ് താ​ഴു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തിനു കാരണമാകും. ഇ​പ്പോ​ള്‍ പ്ര​ശ്ന​മാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് റേ​റ്റിം​ഗ് താ​ഴ്ത്താ​ന്‍ പോ​ലും ഈ ​ന​ട​പ​ടി വ​ഴി​തെ​ളി​ച്ചേ​ക്കാം. അ​ന്താ​രാ​ഷ്ട്ര ഇ​ട​പാ​ടു​ക​ള്‍​ക്ക് രാ​ജ്യ​ത്തി​ന്‍റെ കേ​ന്ദ്ര ബാ​ങ്കി​ന്‍റെ കൂ​ടി​യ റേ​റ്റിം​ഗ് വ​ള​രെ പ്ര​ധാ​ന​മാ​ണ്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ലാ​ഭ​വും അ​ധി​ക​ക​രു​ത​ലും മാ​ത്ര​മേ സ​ര്‍​ക്കാ​രി​നു കൈ​മാ​റാ​വൂ താ​ന്‍ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന മൂ​ന്നു വ​ര്‍​ഷം അ​തു​വ​രെ​യു​ള്ള ഏ​റ്റ​വും കൂ​ടി​യ ഡി​വി​ഡ​ന്‍റ് ആ​ണ് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ​ത്. അ​ത​ല്ല പ്ര​ശ്നം. ലാ​ഭ​ത്തേ​ക്കാ​ളേ​റെ കൊ​ടു​ക്ക​രു​തെ​ന്നു മാ​ലി​ഗാം സ​മി​തി നേ​ര​ത്തെ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണെ​ന്നും ര​ഘു​റാം രാ​ജൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button