KeralaLatest News

പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി

കൊച്ചി: അടുത്ത മാസം പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എട്ടുദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. സെപ്തംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഒഴിവ്. എട്ടാം തീയതി ഉള്‍പ്പെടെ അഞ്ച് ഞായറാഴ്ചകളും രണ്ടാം ശനിയും ചേരുന്നതോടെ സെപ്തംബറില്‍ 12 ദിവസം സര്‍ക്കാര്‍ ഓഫീസുകൾക്ക് അവധിയായിരിക്കും.

Read also: മുഹറം: പൊതു അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം

10, 11, 13, 14, 21, 28 എന്നിവക്കൊപ്പം അഞ്ച് ഞായറാഴ്ചയും ചേരുന്നതോടെയാണ് ബാങ്കുകൾക്ക് 11 ദിവസം അവധി ലഭിക്കുന്നത്. മൂന്ന് ദിവസത്തെ ഓണാവധിയും മുഹറവുമെല്ലാം അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതാണ് കൂട്ട അവധിക്ക് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button