Festivals

ഓണത്തെ വരവേല്‍ക്കാന്‍ ഗൃഹോപകരണ വിപണിയും

കൊച്ചി: ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഗൃഹോപകരണ വിപണി. ഓണത്തെ വരവേല്‍ക്കാന്‍ എല്ലാ ബ്രാന്‍ഡുകളും കമ്പനികളും ഡീലര്‍മാരും പ്രത്യേകം ഒരുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളെല്ലാം അവരുടെ ഏറ്റവും പുതിയ ഉത്പന്ന നിരയും ഓഫറുകളുമായി വിപണിയില്‍ സജീവമായിക്കഴിഞ്ഞു. ഓണ്‍ലൈനിനെക്കാളുപരി സാധനങ്ങള്‍ കടകളില്‍നിന്ന് നേരിട്ടു വാങ്ങാനാണ് ഇപ്പോഴും ബഹുഭൂരിപക്ഷം ആളുകള്‍ക്കും താത്പര്യം. ഓരോ സാധനവും നേരിട്ടുകണ്ട് വാങ്ങാമെന്നതാണ് ഇതിന്റെ ഗുണം. ആളുകളുടെ ഈ താത്പര്യങ്ങളെ കടകൾ പരിഗണിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയൊട്ടാകെ ഉത്സവ സീസണിനു തുടക്കം കുറിക്കുന്നത് ഓണത്തിന്റെ വരവോടെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കച്ചവടം കമ്പനികള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വസ്ത്രം, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വാഹനങ്ങള്‍ തുടങ്ങി എന്തും ഏറ്റവുമധികം വില്‍ക്കുന്നത് ഓണക്കാലത്താണ്. സാധനങ്ങൾ വാങ്ങുന്നവർക്കായി വായ്പാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button