Latest NewsIndia

ജെയ്റ്റ്ലിയുടെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും വിട പറഞ്ഞു- രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ സംസ്‌കാര ചടങ്ങിനിടെ വ്യാപകമായി മോഷണം നടന്നതായി റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പതഞ്ജലിയുടെ ഔദ്യോഗിക വക്താവ് എസ്.കെ. തിജാരവാലയാണ് ട്വിറ്ററിലൂടെ സംഭവം പുറത്തുവിട്ടത്. ഒപ്പം ഫോണിന്റെ ലൊക്കേഷന്‍ മാപ്പിന്റെ സ്‌ക്രീന്‍ഷോട്ടും ട്വീറ്റിനൊപ്പം വച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഓഫിസ്, വാര്‍ത്താ ഏജന്‍സികള്‍, ഡല്‍ഹി പൊലിസ് എന്നിവയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

READ ALSO: ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയ വിവരം അറിഞ്ഞില്ലേ? കേരളാ കോൺഗ്രസ് വിഭാഗങ്ങളോട് യുഡിഎഫ് നേതൃത്വം പറഞ്ഞത്

പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. ഡല്‍ഹിയിലെ നിഗംബോധഘട്ടില്‍ ആണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നല്ല ജനത്തിരക്കുമുണ്ടായിരുന്നു. ബാബുല്‍ സുപ്രിയോയും തിജാരവാലയെ അനുകൂലിച്ച് ട്വിറ്ററില്‍ രംഗത്തെത്തി.

READ ALSO: കെവിന്‍ വധക്കേസ് വിധി; പ്രതികരണവുമായി കെവിന്റെ പിതാവ്

‘മോഷണമല്ല ദാദാ, പോക്കറ്റടിയാണ് നടന്നത്, ആറോളം പേര്‍ക്ക് ഒരേ സമയമാണ് ഫോണ്‍ നഷ്ടമായത്, അയാളുടെ കൈയില്‍ കടന്നു പിടിച്ചെങ്കിലും നിലവിട്ട് വീണതിനാല്‍ അവന്‍ രക്ഷപ്പെട്ടു. ഫോണ്‍ പോക്കറ്റടിച്ചതായി 35 പേര്‍ എന്നോട് പരാതി പറഞ്ഞു.’ എന്നായിരുന്നു സുപ്രിയോയുടെ ട്വീറ്റ്. അതേസമയം ട്വീറ്റ് മുഖവിലയ്‌ക്കെടുത്ത് പോലീസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും രേഖാമൂലമുള്ള പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉന്നതപോലീസുദ്യോഗസ്ഥന്‍ വ്യക്തമാക്കി.

READ ALSO: എല്ലാവരും 30 മിനിറ്റ് എഴുന്നേറ്റ് നിൽക്കണം, ഇത് കശ്മീരിന് വേണ്ടിയാണ്, ഇമ്രാൻ ഖാന്റെ പുതിയ നീക്കത്തിൽ ഞെട്ടി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button