Latest NewsInternational

ഞെട്ടിക്കുന്ന ബാലബലി: പെറുവിൽ ബലി നൽകപ്പെട്ട കുട്ടികളുടെ കണക്ക് പുറത്തു വിട്ട് പുരാവസ്‌തു വകുപ്പ്

പെറു: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ 227 കുട്ടികളെ ബാലബലി ചെയ്‌തതായി പുരാവസ്‌തു വകുപ്പ്. ഇവിടെ നിന്നും 4 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. പെറുവിന്റെ വടക്കൻ തീരത്ത് നിന്ന് പുരാവസ്തു ഗവേഷകരാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ALSO READ: ഗ്ലൗസ് അണിഞ്ഞെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല; പന്തിനെതിരെ വിമർശനം

പെറുവിന്റെ വടക്കൻ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് പന്ത്രണ്ട് മുതൽ പതിനഞ്ച് നൂറ്റാണ്ടുവരെ ബലി അർപ്പിക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാകാം ഇതെന്ന് ഗവേഷകർ വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്നാണ് ഗവേഷകർ പറയുന്നത്. വിനോദസഞ്ചാര നഗരമായ ഹുവാൻചാകോയിൽ നടത്തിയ ഖനനത്തിലാണ് കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ALSO READ: ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം

കഴിഞ്ഞ വർഷം മുതലാണ് ഹുവാൻചാകോ മേഖലയിൽ പുരാവസ്തു ഗവേഷകർ ഖനനം നടത്തിതുടങ്ങിയത്. ഇവിടെ നിന്ന് ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കടലിനെ അഭിമുഖീകരിച്ച് കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button