KeralaLatest News

കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: സം​സ്ഥാ​ന​ത്തു ശ​നി​യാ​ഴ്ച വ​രെ ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

നാളെ പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി , തൃശ്ശൂര്‍, പാലക്കാട് ,കാസര്‍കോട് എന്നീ ജില്ലകളിലും 30ന്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ,ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലും 31 ന്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button