KeralaLatest NewsIndia

യാത്രക്കാര്‍ ശ്രദ്ധിക്കുക; ഈ റൂട്ടില്‍ മൂന്നുദിവസം തീവണ്ടിയോടില്ല

മംഗളൂരു: തീവണ്ടി യാത്രക്കാര്‍ ശ്രദ്ധിക്കുക. കനത്തമഴയില്‍ കൊങ്കണ്‍ പാതയില്‍ (മംഗളൂരുവിനടുത്ത്) മണ്ണിടിഞ്ഞു വീഴുന്നത് തുടരുന്നതിനാല്‍ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. ജോക്കട്ടെ-പടീല്‍ സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖരയില്‍ 23-ന് പുലര്‍ച്ചെയാണ് പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണ് കൊങ്കണ്‍ പാതയില്‍ ഗതാഗതസ്തംഭനമുണ്ടാവുകയായിരുന്നു.

READ ALSO: പിഎസ്‌സിയുടെ ലൈബ്രേറിയൻ റാങ്ക് ലിസ്റ്റിലും അട്ടിമറി

പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിര്‍മിച്ച് തീവണ്ടിസര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന് മൂന്നുദിവസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിര്‍മിക്കാനാകൂ. ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചില തീവണ്ടികള്‍ വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

READ ALSO: ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം

റദ്ദാക്കിയവ

ചൊവ്വാഴ്ച പുറപ്പെടേണ്ട കെ.എസ്.ആര്‍. ബെംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ്(16517), ഭാവനഗര്‍- കൊച്ചുവേളി എക്‌സ്പ്രസ്(19260), ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സ്പ്രസ്(19332), നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്(12432), എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്(12283), എറണാകുളം-പുണെ എക്‌സ്പ്രസ്(22149), ലോകമാന്യതിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ്(22113), ബുധനാഴ്ച പുറപ്പെടേണ്ട പുണെ-എറണാകുളം എക്‌സ്പ്രസ്(22150), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22655), എറണാകുളം-ഓഖ ദ്വൈവാര എക്‌സ്പ്രസ്(16338), തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്(22633), എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്‌സ്പ്രസ്(12224), പുണെ-എറണാകുളം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22150), വ്യാഴാഴ്ച പുറപ്പെടുന്ന കൊച്ചുവേളി-ബാവന്‍നഗര്‍ എക്‌സ്പ്രസ്(19259), വെള്ളിയാഴ്ച പുറപ്പെടുന്ന എറണാകുളം-പുണെ ദ്വൈവാര എക്‌സ്പ്രസ്(22149), കൊച്ചുവേളി-ഇന്‍ഡോര്‍ എക്‌സ്പ്രസ് (19331), ശനിയാഴ്ച പുറപ്പെടുന്ന ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ്(12284).

READ ALSO: താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്? – മുല്ലപ്പള്ളിയോട് എഎ റഹീം

ഭാഗികമായി റദ്ദാക്കിയത്

ചൊവ്വാഴ്ച പുറപ്പെട്ട ലോകമാന്യതിലക് ടെര്‍മിനസ്-മംഗളൂരു മത്സ്യഗന്ധ എക്‌സ്പ്രസ്(12619), സൂറത്കലിനും മംഗളൂരുവിലും ഇടയില്‍ റദ്ദാക്കി. മുംബൈ സിഎസ്.ടി.-മംഗളൂരു ജങ്ഷന്‍ എക്‌സ്പ്രസ്(12133) സൂറത്കലിനും മംഗളൂരുവിനും ഇടയില്‍ റദ്ദാക്കി.

ബുധനാഴ്ച പുറപ്പെടേണ്ട മംഗളൂരു-ലോകമാന്യതിലക് ടെര്‍മിനസ് മത്സ്യഗന്ധ എക്‌സ്പ്രസ്(12620) മംഗളൂരുവിനും സൂറത്കലിനും ഇടയില്‍ റദ്ദാക്കി. മംഗളൂരു ജങ്ഷന്‍-മുംബൈ സി.എസ്.ടി. എക്‌സ്പ്രസ്(12134) മംഗളൂരുവിനും സൂറത്കലിനും ഇടയില്‍ റദ്ദാക്കി.

മഡ്ഗാവ്-മംഗളൂരു ഡെമു(70105) തോക്കൂറിനും മംഗളൂരുവിനും ഇടയില്‍ റദ്ദാക്കി. മംഗളൂരു-മഡ്ഗാവ് ഡെമു(70106) മംഗളൂരുവിനും തോക്കൂറിനും ഇടയില്‍ റദ്ദാക്കി.

READ ALSO; വയനാടിന്റെ വികസനം; ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

തിരിച്ചുവിട്ടവ

തിങ്കളാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ്(22654), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ്(12618), ദെഹ്‌റാദൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ്(22660), ചൊവ്വാഴ്ച പുറപ്പെട്ട നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്(16336), നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ്(12618), ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്(16345), ശ്രീനഗര്‍-കൊച്ചുവേളി എക്‌സ്പ്രസ്(16311), ബുധനാഴ്ച പുറപ്പെടുന്ന ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്(16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(6346), എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്(12617) എന്നിവ പാലക്കാടുവഴിയും തിങ്കളാഴ്ച പുറപ്പെട്ട ഗാന്ധിധാം-തിരുനല്‍വേലി എക്‌സ്പ്രസ് സൂററ്റ് വിജയവാഡ വഴിയും തിരിച്ചുവിട്ടു.

READ ALSO: രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ

ബുധനാഴ്ച പുറപ്പെടേണ്ട തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16311) ഷൊര്‍ണൂരില്‍നിന്ന് വഴിതിരിച്ചു വിട്ട് പോതനൂര്‍, ഈറോഡ്, മേല്‍പ്പാക്കം, പുണെ, ലൊനാവാല വഴി യാത്രനടത്തും.

ബുധനാഴ്ച പുറപ്പെടേണ്ട എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) ഷൊര്‍ണൂരില്‍നിന്ന് വഴിതിരിച്ചുവിട്ട് പോതനൂര്‍, ഈറോഡ്, കാട്പാടി, ഗുണ്ടൂര്‍, നാഗ്പുര്‍, ഭോപാല്‍, ആഗ്ര വഴി യാത്രനടത്തും. ബുധനാഴ്ച രാവിലെ 9.15-ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ്(12483) വൈകീട്ട് 7.00-ന് പുറപ്പെടുമെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം.

READ ALSO: ബാല്‍ക്കണിയില്‍ തലകീഴായി യോഗ ചെയ്‌തു; ആറാം നിലയിൽ നിന്ന് താഴെ വീണ് യുവതി ഗുരുതരാവസ്ഥയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button