Latest NewsIndia

ജമ്മു കാശ്മീരിൽ ഭീകരർ രണ്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ : ജമ്മു കാശ്മീരിൽ ഭീകരർ രണ്ട് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് കൊലപ്പെടുത്തിയത്. വാർത്താ ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ ഭീകരാക്രമണമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : വ്യോമപാത പൂർണമായി അടക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button