Latest NewsKeralaNattuvartha

സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുക്കണം : ബി.ജെ.പി നേതാവ്

ആലപ്പുഴ : ജില്ലാ ആശുപത്രിയിൽ അതിക്രമിച്ചു കടന്ന് രോഗികളെ മർദ്ധിച്ച സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ഉടൻ കേസ് എടുക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു. ആശുപത്രികളിൽ പോലും കടന്നുചെന്ന് അക്രമം നടത്തുന്ന സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവണത അക്രമത്തിന് കൂട്ടുനിൽക്കുന്ന സർക്കാർ സമീപനവും ആഭ്യന്തര വകുപ്പിന്റെ പൂർണ്ണ പരാജയവുമാണ് കാണിക്കുന്നത്.

Also read : മോ​ദി​യെ അ​നു​കൂ​ലി​ച്ച്‌ ന​ട​ത്തി​യ പ്ര​സ്താ​വ​ന; എല്ലാം അടഞ്ഞ അധ്യായമെന്ന് ശ​ശി ത​രൂ​ര്‍

ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപമുള്ള മുത്തൂറ്റിന്റെ ഓഫീസിൽ നിന്നും ഇറങ്ങിയ ജീവനക്കാരെ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് അതിക്രൂരമായി മർദിച്ചത്. ചികിത്സതേടിആശുപത്രിയിൽ ചെന്നപ്പോൾ അതിനകത്തുകയറിയും അതിക്രൂരമായി മർദ്ധിച്ചപ്പോൾ പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണ് ഉണ്ടായത്. 370 ആം വകുപ്പ് റദ്ധാക്കിയതിനെതിരെ തെരുവിൽ ഇറങ്ങിയ സി.പി.എമ്മും എല്ലാ രംഗങ്ങളിലും പരിപൂർണ്ണമായി പരാജയപ്പെട്ട പിണറായി സർക്കാരും കേരളത്തിൽ ഉള്ള തൊഴിൽ മേഖലകൾ പോലും ഇല്ലാതാക്കി കേരളത്തെ തീവ്രവാദത്തിന്റെ ഈറ്റില്ലമാക്കാനാണ് ശ്രമിക്കുന്നതെന്നും ജി.വിനോദ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button