KeralaLatest News

കടുത്ത മതവിശ്വാസത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി : കെവിന്‍ വധക്കേസ് പുറത്തുവന്നത് തെളിവ് പുറത്തായത് കൊണ്ട്.. തെളിവില്ലാതെ നിന്നെ തീര്‍ക്കാനറിയാം.. സമൂഹമാധ്യമത്തിലൂടെ യുവതിയുടെ പോസ്റ്റ്

കൊച്ചി: കേരളത്തില്‍ ചിലരെങ്കിലും ഇന്നും മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ഷെറീന എന്ന യുവതിയുടെ പോസ്റ്റ്. മതവിശ്വാസത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ സ്വന്തം കുടുംബത്തില്‍ നിന്ന് ഭീഷണി നേരിടുന്നതായാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഷെറീന സികെ എന്ന ഐഡിയിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലപ്പുറം സ്വദേശിയാണെന്നും തൃശൂരിലാണ് താമസമെന്നും ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പറയുന്നുണ്ട്.

Read Also : ഓഫീസിലെ വൈദ്യുതി ബില്‍ പോലും അടക്കാനാകാതെ ഇമ്രാൻ ഖാൻ : കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്

അന്യമതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ ഈ യുവതിയ്ക്ക് വീട്ടുകാരില്‍ നിന്നും കടുത്ത മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു. മതപണ്ഡിതന്‍ ആയ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്. കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞതെന്നും യുവതി കുറിപ്പില്‍ പറയുന്നു

Read Also : കാശ്മീരി യുവതികളെ ‘വിവാഹം’ ചെയ്ത ഇതര സംസ്ഥാനക്കാരായ രണ്ട് സഹോദരന്മാര്‍ക്ക് കിട്ടിയ പണി

പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ സേഫ് ആണ്…സഹോദരന്മാരുടെ ഒരാഴ്ചത്തെ ശാരീരികവും മാനസികവുമായ പീഡനം ആണ് എന്നെ ഈ ഒരു അവസ്ഥയില്‍ എത്തിച്ചത്…. മതവിശ്വാസവും മതവിമര്ശനവും എന്റെ പ്രണയവും തന്നെയാണ് അവരെ കൊണ്ട് ഇത് ചെയ്യിക്കാനുള്ള കാരണം… പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താലും കൊല്ലും എന്നതായിരുന്നു ഭീഷണി… ഫോണ്‍ പിടിച്ചു വാങ്ങി 5 ദിവസം യാതൊരു കമ്മ്യൂണിക്കേഷന്‍ ഇല്ലാതെ ഇരുന്നു… ചില സാങ്കേതിക പ്രശ്നങ്ങള്‍ എന്നെ പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്തിരിച്ചു… കഴിഞ്ഞ ദിവസം എന്റെ വലിയ സഹോദരന്‍ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും മുടിപിടിച്ചു വലിച്ചു മര്‍ദിക്കുകയും ചെയ്തു… മതപണ്ഡിതന്‍ ആയ എന്റെ ഒരു സഹോദരന്‍ പറഞ്ഞത് ഇസ്ലാം വിടുന്നവരെ കൊല്ലാന്‍ തന്നെയാണ് മതം പറയുന്നത് എന്നാണ്… കെവിന്‍ വധക്കേസ് പുറത്ത് വന്നത് തെളിവ് ഉള്ളത് കൊണ്ട് മാത്രം ആണെന്നും തെളിവ് ഇല്ലാതെ എന്നെ തീര്‍ക്കാന്‍ അറിയാം എന്നുമാണ് വലിയ സഹോദരന്റെ ഭാര്യ പറഞ്ഞത്…

ഞാന്‍ ഇനി ആത്മഹത്യ ചെയ്യാന്‍ ഒന്നും പോവില്ല.. പോരാടാന്‍ തന്നെയാണ് തീരുമാനം… പോലീസ് സ്റ്റേഷന്‍ലേക്ക് പോവുകയാണ്… പരാതി കൊടുത്താല്‍ കൊല്ലും എന്നാണ് സഹോദരങ്ങളുടെ ഉള്‍പ്പെടെ ഭീഷണി.. അതിനാല്‍ ഇനി എനിക്ക് എന്ത് സംഭവിച്ചാലും അതിനു ഉത്തരവാദി എന്റെ സഹോദരന്മാരും ബന്ധുക്കളും ആയിരിക്കും…എന്ന് പറഞ്ഞു കൊണ്ടാണ് യുവതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button