Latest NewsNewsIndia

മദ്യപിക്കാന്‍ പണം നല്‍കിയില്ല: അമ്മയെ കൊലപ്പെടുത്തി ഫ്രൈ ചെയ്യാന്‍ ശ്രമം

റായ്പൂര്‍•മദ്യപിക്കാന്‍ പണം നല്‍കാന്‍ വിസമ്മതിച്ച മാതാവിനെ കൊലപ്പെടുത്തി ഭക്ഷിക്കാന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ചത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. 32 കാരനായ സിതാറാം ഉറാവോണ്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മാംസ കഷ്ണങ്ങള്‍ ഒരു പാനിലിട്ട് വറുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ബന്ധു സംഭവം കാണുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഇയാളെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: മകനോടൊപ്പം യാത്രചെയ്യവെ ബൈക്ക് മറിഞ്ഞു; ബസിനടിയിലേക്ക് വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് അറിയില്ലെന്ന് പോലീസ് പറഞ്ഞു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്താറുണ്ടായിരുന്ന ഇയാള്‍ 50 കാരിയാ മാതാവ് ഫൂള്‍ ഭായിയോട് വീണ്ടും കൂടുതല്‍ മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button