Latest NewsIndia

ഡല്‍ഹി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത് ആര്; പരിഗണനയിലുള്ളത് ഈ നേതാക്കള്‍

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തിരക്കിട്ട് നടത്തുകയാണ് നേതാക്കള്‍. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. ഷീലാ ദീക്ഷിതിന്റെ അന്ത്യത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയത്. നിലവില്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് മോല്‍നോട്ടം വഹിക്കുന്നത് മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്.

ALSO READ: ജമ്മു കാശ്മീർ സംസ്ഥാന പുനഃക്രമീകരണ നടപടികളെ ഇത് ബാധിക്കും; പ്രത്യേക മന്ത്രിസഭ ഉപസമിതിയുടെ കാര്യത്തിൽ കേന്ദ്രം പറഞ്ഞത്

അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുള്ളത് പഞ്ചാബ് മുന്‍മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെയും ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പേരുകളാണ്. അഭിപ്രായ ഐക്യം ഉണ്ടാക്കി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയ ഗാന്ധിയും ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് മുന്‍മന്ത്രിയും ക്രിക്കറ്റ് താരവുമായ സിദ്ദുവിനായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സിദ്ദു അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ അദ്ദേഹത്തിന്റെ താരപ്രഭ വരുന്ന തെരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.ഡല്‍ഹിയുടെ വിധി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമാകുന്ന സിഖ് വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഇത് സഹായിക്കുമെന്നും വിലയിരുത്തുന്നു.

ALSO READ: പാലായില്‍ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ രണ്ടുംകൽപ്പിച്ച്, ഇന്നുമുതൽ പ്രചാരണത്തിന്റെ നാളുകൾ

ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയെ പരിഗണിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്. ബീഹാറിയായ സിന്‍ഹക്ക് പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ സ്വാധീനമുണ്ടെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഡല്‍ഹിയില്‍ നിന്നുള്ള നേതാവിനെ തന്നെ പരിഗണിക്കണമെന്നും അങ്ങനെയൊരാളെ സംഘടനാ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതാവും ഉചിതമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം നേതാക്കളുമായി കൂടുിക്കാഴ്ച നടത്തിയിരുന്നു. മുന്‍ ജനപ്രതിനിധികളുടെയും, പ്രദേശിക നേതാക്കളുടെയും അഭിപ്രായം തേടിയ ശേഷം റിപ്പോര്‍ട്ട് കൈമാറാനാണ് സോണിയ ഗാന്ധിയുടെ നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button