Latest NewsKerala

ദയവ് ചെയ്ത് ഇതില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുത്; രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് നൗഷാദ്

കൊച്ചി: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രളയകാലത്തെ ഹീറോ നൗഷാദ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൗഷാദിനെയും നൗഷാദിനെ ചേര്‍ത്തു പിടിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. കോഴിക്കോട് മുക്കത്ത് നടന്ന ചടങ്ങിലേക്ക് അതിഥിയായിട്ടാണ് കോണ്‍ഗ്രസുകാര്‍ എന്നെ ക്ഷണിച്ചിരുന്നത്. ഒരു രാഷ്ട്രീയവും ഇല്ലാതെ നിറഞ്ഞ മനസോടെയാണ് ഞാന്‍ പോയത്. ചെന്നപ്പോള്‍ രാഹുലിനെ കണ്ടു. അദ്ദേഹത്തോട് സംസാരിച്ചു. എന്നെ ചേര്‍ത്ത് നിര്‍ത്തി ‘യൂ ആര്‍ എ ഗ്രേയ്റ്റ് ഹീറോ’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ വാക്ക് വല്ലാതെ സ്പര്‍ശിച്ചു. നമുക്ക്‌ രാഷ്ട്രീയം ഇപ്പോള്‍ വേണ്ടെന്നും, ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.എന്റെ കൈയ്യോട് അദ്ദേഹത്തിന്റെ കൈചേര്‍ത്ത് ആകാശത്തേക്ക് ഉയര്‍ത്തിയ നിമിഷവും മനസിന് സന്തോഷം നൽകി. . ദയവ് ചെയ്ത് ഇതില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുതെന്നും നൗഷാദ് പറയുന്നു.

Read also: രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button