KeralaLatest News

സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർക്ക് ഓണം അഡ്വാന്‍സ് നൽകുന്നത് മുടങ്ങി. ഓണം അഡ്വാന്‍സിന്റെയും ശമ്പളത്തിന്റെയും ബില്ലുകള്‍ ട്രഷറിക്ക് സമർപ്പിക്കുന്നതിൽ നേരിട്ട തടസമാണ് ഇതിന് കാരണം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് വഴിയുള്ള ബില്‍ സമര്‍പ്പണമാണ് തടസപ്പെട്ടത്. അതേസമയം ഇതിന് പിന്നില്‍ ട്രഷറിയിലെ സാമ്പത്തിക പ്രതിസന്ധിയാണെന്നും സൂചനയുണ്ട്.

Read also: പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാൻ തീരുമാനിച്ച് സർക്കാർ

ഓണത്തിന് ഏറ്റവും ഉയര്‍ന്ന തുകയായി ജീവനക്കാര്‍ക്കു ലഭിക്കുന്നത് 15,000 രൂപ അഡ്വാന്‍സാണ്. ഇതു സ്പാര്‍ക്കില്‍ പ്രോസസ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും ട്രഷറിയിലേക്ക് സബ്‌മിറ്റ് ചെയ്യുമ്പോൾ തകരാര്‍ സന്ദേശമാണ് ലഭിക്കുന്നത്. അതേസമയം തകരാർ എന്താണെന്ന് വ്യക്തമാക്കുന്നതുമില്ല. എന്നാൽ ബോണസ് തുകയായ 4000 രൂപയുടെയും ഉത്സവബത്തയായ 2750 രൂപയുടെയും ബില്ലുകള്‍ സമര്‍പ്പിക്കുന്നതില്‍ തടസം നേരിടുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button