KeralaLatest NewsNews

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം കിട്ടി, എന്നാല്‍ ശമ്പളം കിട്ടാതെ ഭൂരിപക്ഷം ജീവനക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാര്‍ക്ക് മാത്രം. ഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഈ അക്കൗണ്ട് മരവിപ്പിച്ചതാണ് ശമ്പളം വൈകാന്‍ കാരണം. തിങ്കളാഴ്ച ശമ്പള വിതരണം പൂര്‍ത്തിയായുമെന്നാണ് പ്രതീക്ഷ. നാളെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് ശമ്പള വിതരണത്തില്‍ പ്രതിസന്ധിയായത്. ഓണ്‍ലൈന്‍ ഇടപെടലും നടക്കുന്നില്ല.

Read Also: ‘ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും: പൊഖ്‌റാൻ ആത്മനിർഭരതയുടെ പ്രദർശന ഭൂമിയാകും

ട്രഷറിയിലേക്ക് പണമെത്തിക്കാന്‍ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. ട്രഷറിയിലേക്ക് പണമെത്തിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ക്ക് ശമ്പളം കിട്ടി. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ക്ക് ശമ്പളമെത്തുന്നത്. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കുന്നതിന് തടമില്ലാത്തതാണ് ഇതിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button