Latest NewsNewsIndia

‘ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും: പൊഖ്‌റാൻ ആത്മനിർഭരതയുടെ പ്രദർശന ഭൂമിയാകും

ജയ്പൂർ: ‘ഭാരത് ശക്തി’ അഭ്യാസത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തുന്നു. ഭാരതത്തിന്റെ ആത്മനിർഭരത പ്രകടമാകുന്ന ‘ഭാരത് ശക്തി’ അഭ്യാസം രാജസ്ഥാനിലെ പൊഖ്‌റാനിലായിരിക്കും നടക്കുക. ഫെബ്രുവരി 12-നാണ് സൈനിക അഭ്യാസം നടക്കുക. സംയുക്ത സൈനിക മേധാവി ഉൾപ്പടെ കര- വ്യോമ-നാവിക സേനയുടെ മേധാവിമാർ പരിപാടിയിൽ പങ്കുചേരും.

തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളും മാത്രമായിരിക്കും ഭാരത് ശക്തി അഭ്യാസ പ്രകടനത്തിൽ ഉണ്ടാകുക. ആത്മനിർഭർ ഭാരത് ദർശനത്തിന്റെ പ്രതിഫലനമായിരിക്കും പരിപാടി. തേജസ് യുദ്ധവിമാനങ്ങൾ, കെ-9 ആർട്ടിലറി റൈഫിളുകൾ, തദ്ദേശീയ ഡ്രോണുകൾ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ഹ്രസ്വദൂര മിസൈലുകൾ തുടങ്ങിയവയെല്ലാം ഭാരത് ശക്തി അഭ്യാസത്തിലുണ്ടാകും.

പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് മോദി സർക്കാർ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ മേഖലയിലും ആത്മനിർഭർ ഭാരത് ലക്ഷ്യം നടപ്പാക്കാൻ ആരംഭിച്ചത്. നിർണായക വിവരങ്ങൾ ശത്രുവിന് ഹാക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തദ്ദേശീയമായി വികസിപ്പിച്ച ആശയവിനിമയ സംവിധാനങ്ങളുടെയും നെറ്റ്‌വർക്കുകളുടെയും ദൃഢതയും ക്ഷമതയും അഭ്യാസത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button