Latest NewsKerala

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കേരളത്തില്‍ പ്രളയം വന്നത് അങ്ങ് അറിഞ്ഞില്ലേ ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം കേരളത്തില്‍ പ്രളയം വന്നത് അങ്ങ് അറിഞ്ഞില്ലേ ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രളയത്തിനു ശേഷം കേരളം സന്ദര്‍ശിക്കാത്ത മോദിയെ ശക്തമായി വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. . കേരളം ഒരുപാട് തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്‍.ഡി.എയുടെ രണ്ടാമത്തെ വിജയത്തിന് ശേഷം ആദ്യം ചെയ്തത് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിനെതിരെയാണ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചത്.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ഭാഷാ ചാലഞ്ച് ഏറ്റെടുത്ത് ശശി തരൂര്‍ എംപി. : വരും ദിവസങ്ങളില്‍ മൂന്ന് ഭാഷകളില്‍ ഒരോ വാക്ക് വീതം ട്വീറ്റ് : സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

താങ്കളുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം കേരളത്തില്‍ ഒരു വലിയ പ്രളയം ഉണ്ടായെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് പോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി കേരളം കാത്ത് നില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇത് അനീതിയാണെന്ന് പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close