Life Style

പുരുഷന്മാര്‍ നിസാരമായി കാണുന്ന ഈ രോഗലക്ഷണങ്ങള്‍ അതീവ ഗുരുതരം

പുരുഷന്മാര്‍ നിസാരമായി കാണുന്ന ഈ രോഗലക്ഷണങ്ങള്‍ പിന്നീട് ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. മിക്ക പ്രശ്നങ്ങള്‍ക്കും ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികില്‍സിച്ചാല്‍ അസുഖം ഭേദമാക്കാനാകും. താഴെ പറയുന്ന ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക

ഒന്ന്…

പുരുഷന്‍മാരില്‍ സാധാരണയായി കാണപ്പെടുന്ന പ്രശ്നങ്ങളാണ് മൂത്ര തടസവും ഇടയ്ക്കിടെയുള്ള മൂത്രമൊഴിപ്പും. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കമോ, പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെയോ ലക്ഷണമാകാം. അതുമല്ലെങ്കിലും മൂത്രത്തില്‍ പഴുപ്പിന്റെയും ലക്ഷണമാകാം. മൂത്ര തടസവും അമിതമായ മൂത്രമൊഴിപ്പും ഉണ്ടെങ്കില്‍ വിദഗ്ദ്ധനായ യൂറോളജിസ്റ്റിനെ കാണാന് വൈകരുത്.

രണ്ട്…

ഗുരുതരമായ ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാകാം വിട്ടുമാറാത്ത ചുമ. ശ്വാസകോശത്തില്‍ അണുബാധ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗം ഉണ്ടെങ്കില്‍ തുടക്കത്തിലേ ചികില്‍സ തേടണം. ഇല്ലെങ്കില്‍ ന്യൂമോണിയ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

മൂന്ന്…

കണ്ടുനില്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും ഉച്ചത്തിലുള്ള കൂര്‍ക്കംവലി, പലതരം ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ്. ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവ ഉള്ളവരില്‍ കൂര്‍ക്കംവലി കണ്ടുവരുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയസ്പന്ദനം എന്നിവയുടെയും ലക്ഷണമായി കൂര്‍ക്കംവലി ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button